ad

Ticker

6/recent/ticker-posts

ആസ്റ്റർ മിംസ് കോട്ടക്കലിലെ വന്ധ്യതാ നിവാരണ യൂണിറ്റായ ആസ്റ്റർ മിറക്കിൾ സംഘടിപ്പിച്ച താരാട്ട് എന്ന സംഗമം ശ്രദ്ധേയമായി.


കോട്ടക്കൽ: വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും കുഞ്ഞുങ്ങളാകാതിരിക്കുകയും ആസ്റ്റർ മിറക്കിൾ ഐ വി ഫ് & ഫെർട്ടിലിറ്റി സെന്റർ മേധാവി ഡോ അശ്വതി കുമാരന്റെ ചികിത്സയിലൂടെ മാതാപിതാക്കളാവുകയും ചെയ്തവരുടെ കുടുംബ സംഗമം നടത്തി. ജീവിതത്തിന്റെ വിവിധ കാലയളവുകളിൽ അനുഭവിക്കേണ്ടി വന്ന മാനസിക സംഘർഷങ്ങൾ ഇവർ പങ്കിട്ടത് ഹൃദയസ്പർശിയായ അനുഭവമായി മാറി.   'താരാട്ട്' എന്ന പേരിലാണ് കോട്ടക്കൽ ആസ്റ്റർ മിംസിലെ മിറക്കിൾ എന്ന റീപ്രൊഡക്ടീവ് മെഡിസിൻ & ഐ വി എഫ് സെന്ററിന്റെ നേതൃത്വത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.


ഡോ. അശ്വതി കുമാരൻ (ഹെഡ്, റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗം & ഐ വി എഫ് സെന്റർ) മുഖ്യപ്രഭാഷണം നടത്തി. ഡോ. ഹരി പി. എസ് (ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ്), ഡോ. ബിനീഷ് (കൺസൽട്ടന്റ് പീഡിയാട്രിഷ്യൻ), ഡോ ഫർസാന (എമർജൻസി മെഡിസിൻ )എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സുകൾ നയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് +91 96560 69000

Post a Comment

0 Comments