ad

Ticker

6/recent/ticker-posts

ഇന്‍സ്റ്റഗ്രാം ലൈക്കും കമന്റും സംബന്ധിച്ച തര്‍ക്കത്തെ തുടർന്ന് ഡല്‍ഹിയില്‍ ഇരട്ടക്കൊലപാതകം

ന്യൂഡല്‍ഹി: ഇൻസ്റ്റാഗ്രാമിലെ ലൈക്കുകളെയും കമന്‍റുകളെയും ചൊല്ലിയുള്ള തർക്കം ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചു. ഡൽഹിയിലെ ബൽസ്വാവയിൽ ബുധനാഴ്ചയായിരുന്നു സംഭവം. ഒരു യുവതിയെ കാണാനെത്തിയ സഹിൽ (18), നിഖിൽ (28) എന്നിവരാണ് മരിച്ചത്. ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെ വർദ്ധിപ്പിക്കുന്നതിനെച്ചൊല്ലി സഹിലും യുവതിയും തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തന്‍റെ വീടിനടുത്ത് വരാൻ യുവതി സഹിലിനോട് ആവശ്യപ്പെട്ടിരുന്നു. സുഹൃത്ത് നിഖിലിനൊപ്പമാണ് സഹിൽ എത്തിയത്. അവിടെവെച്ച് ഇരുവരും ആക്രമിക്കപ്പെടുകയായിരുന്നു. യുവതിയുടെ പരിചയക്കാരും ഫോളോവേഴ്സുമാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. നിരവധി തവണ കുത്തേറ്റ ഇവരെ രക്തത്തിൽ കുളിച്ച നിലയിലാണ് ആളുകൾ കണ്ടെത്തിയത്. രക്ഷപ്പെടുന്നതിന് മുമ്പ് പ്രതികൾ കയ്യിലുണ്ടായിരുന്ന കത്തി കാട്ടി ആളുകളെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റ യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Post a Comment

0 Comments