ad

Ticker

6/recent/ticker-posts

തോമസ് കെ.തോമസ് എംഎൽഎക്ക് എതിരായ ജാതി അധിക്ഷേപ കേസ് ഡിവൈഎസ്‌പി അന്വേഷിക്കും

ആലപ്പുഴ: കുട്ടനാട് എംഎൽഎ തോമസ് കെ തോമസും ഭാര്യ ഷേർളി തോമസും എൻസിപി നേതാവ് ആർ ബി ജിഷയ്ക്കെതിരെ ജാതീയ പരാമർശം നടത്തിയെന്ന കേസ് കായംകുളം ഡിവൈഎസ്‌പിക്ക് കൈമാറി. പട്ടികജാതി (അതിക്രമം തടയൽ) ആക്ട് പ്രകാരമുള്ള കേസ് ഡിവൈഎസ്‌പി തലത്തിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ചട്ടപ്രകാരമാണിത്. കേസിലെ പരാതിക്കാരിയുടെ വിശദമായ മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും. ഇതിന് ശേഷം സംഭവം നടന്ന ഹരിപ്പാട് എൻസിപി യോഗത്തിൽ പങ്കെടുത്തവരുടെ സാക്ഷിമൊഴി രേഖപ്പെടുത്തും. വിശദമായ സാക്ഷികളും ഡിജിറ്റൽ തെളിവുകളും ശേഖരിച്ച ശേഷം എംഎൽഎയെയും ഭാര്യയെയും ചോദ്യം ചെയ്യും.

Post a Comment

0 Comments