ad

Ticker

6/recent/ticker-posts

കിസാൻ മേള 2023 ഉദ്ഘാടനം ചെയ്തു.

അങ്ങാടിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്ന കതിർ കിസാൻ കാർഷികമേള 2023  രാമപുരത്തുള്ള അങ്ങാടിപ്പുറം ബ്ലോക്ക് പടിയിൽ വച്ച് ജനുവരി 25 ബുധനാഴ്ച രാവിലെ 10 മണിക്ക്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ടി. അബ്ദുൽ കരീം ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ മുഹമ്മദ് സക്കീർ എൻ.എം(ഇൻ ചാർജ്), ഷെർലി സക്കറിയസ്( ഇ& ടി), അസിസ്റ്റൻറ് ഡയറക്ടർ  ഷീന എസ്.എൽ ബ്ലോക്കിലെ കൃഷിഭവനകളിൽ നിന്നുള്ള കൃഷി ഓഫീസർമാർ അസിസ്റ്റൻറ് കൃഷി ഓഫീസർമാർ,  കൃഷി അസിസ്റ്റൻറ് മാർ കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

മേളയോട് അനുബന്ധിച്ച്  കാർഷിക യന്ത്രങ്ങളുടെ പ്രദർശനങ്ങൾ, കാർഷിക സെമിനാറുകൾ , ഭക്ഷ്യ മേളകൾ, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ പ്രദർശനവും വില്പനയും,  കർഷക കൂട്ടങ്ങൾക്ക് എയിംസിൽ സൗജന്യ രജിസ്ട്രേഷൻ,PMKISAN പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ, കർഷകർക്കായി സോളാർ എനർജി ഉപയോഗിച്ചുള്ള ജലസേചന പദ്ധതിയുടെ അപേക്ഷ സ്വീകരിക്കൽ, 50 ശതമാനം മുതൽ 80% വരെ കാർഷിക യന്ത്രങ്ങൾ  സബ്സിഡിയിൽ ലഭിക്കുന്ന പദ്ധതി, ജൈവ ഉത്പ്പന്നോ പാധികൾ,വിത്തുകൾ തൈകൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയുമെല്ലാം സജ്ജീകരിച്ചിരിക്കുന്നു.

Post a Comment

0 Comments