നൂറനാട് : നിരണം ഗ്രാമ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആദൃ പൊതുപരിപാടിയിൽ പങ്കെടുത്ത അജോയി കെ വർഗ്ഗീസിനെ അനുമോദിച്ചു.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ, കേരള ക്ഷേത്രം സമന്വയ സമിതി വർക്കിംഗ് പ്രസിഡൻ്റ് കുടശ്ശനാട് മുരളി , എസ് മീരാ സാഹിബ് എന്നിവര്‍ ചേർന്ന് നന്മയുടെ സ്നേഹക്കൂട് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ നടന്ന ക്രിസ്തുമസ് പുതുവത്സര സംഗമത്തിൽ വച്ച് അനുമോദിച്ചു.സംഗമത്തിന്റെ ഉദ്ഘാടനകനായി എത്തിയതായിരുന്നു അജോയി കെ വർഗ്ഗീസ്. ഇതിന് മുമ്പും ഇദ്ദേഹം ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ട്. സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക ട്രസ്റ്റിയും വട്ടടി പാലം സമ്പാദക സമതി ജനറൽ കൺവീനറും , നിരണം ചുണ്ടൻ വള്ളം ഓഹരി ഉടമയുമാണ് ഇദ്ദേഹം.
122 തവണ രക്തം ദാനം ചെയ്ത സാമൂഹിക പ്രവർത്തക ചാരുംമൂട് സ്വദേശിനി ഫസീല ബീഗത്തെയും അനുമോദിച്ചു.പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വി ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സംഘം 2003 മുതൽ മുടക്കം കൂടാതെ ക്രിസ്തുമസ് ദിനത്തിൽ ഇവിടെ ക്രിസ്തുമസ് പുതുവത്സര സംഗമവും ജീവകാരുണ്യ പ്രവർത്തനങ്ങളും അന്തേവാസികള്‍ക്ക്ന സ്നേഹവിരുന്നും സംഘടിപ്പിച്ചു വരുന്നുണ്ട്. ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ് ഉൾപെടെ നിരവധി അംഗീകാരങ്ങൾ ഡോ.ജോൺസൺ വി ഇടിക്കുളയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ കൂട്ടായ്മ മതസൗഹാർദ്ധത്തിന്റെയും സ്നേഹത്തിന്റെയും ഉത്തമ മാതൃക കൂടിയാണ്.
സൗഹൃദ വേദി വൈസ് പ്രസിഡന്റ് ഡി.പത്മജദേവി, ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫിസർ വി പ്രശാന്ത്,മുൻ പ്രോഗ്രാം ഓഫിസർ സി.ജി ശാലിനി കെഎൽഡിബി റിട്ട.ജൂണിയർ സൂപ്രണ്ട് തങ്കമണി വിജയൻ , പ്രോഗ്രാം കൺവീനർമാരായ ജി. കൃഷ്ണൻകുട്ടി നായർ, സുധീർ കൈതവന,വി.സി.വർഗ്ഗീസ് വാലയിൽ, മണിയമ്മ, സുമംഗല, രഘു അഭിരാമി എസ് എന്നിവർ പ്രസംഗിച്ചു.
കോവിഡ് കാലം ഒഴികെ ബാക്കിയുള്ള ക്രിസ്തുമസ് ദിനത്തിൽ സ്നേഹ വിരുന്ന് ഒരുക്കുവാൻ പതിവ് തെറ്റിക്കാതെ എത്തി കൊണ്ടിരിക്കുന്ന ഡോ. ജോൺസൺ വി ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സംഘത്തെ മെഡിക്കല്‍ ഓഫീസർ ഡോ. വിശ്വനാഥ് ,എച്ച്ഐസി നഴ്സിങ്ങ് ഓഫീസർ മദീന ബീവി എന്നിവർ അഭിനന്ദിച്ചു.
✒️❣️ റെന്നി തോമസ് തേവേരിൽ

0 Comments