ad

Ticker

6/recent/ticker-posts

വളാഞ്ചേരി നഗരസഭ ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

വളാഞ്ചേരി: ഭിന്നശേഷിക്കാർക്ക് പിന്തുണയുമായി വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. വിതരണോത്ഘാടനം നഗരസഭ ചെയർപേഴ്‌സൺ ഹസീന വട്ടോളി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

വളാഞ്ചേരി നഗരസഭ, ജില്ലാ സാമൂഹിക നീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷ മിഷൻ, അലിംകോ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഒന്നാം ഘട്ട ഭിന്നശേഷി സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. വളാഞ്ചേരി നഗരസഭ പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രത്തിൽ നടത്തിയ പ്രത്യേക നിർണയ ക്യാമ്പിലൂടെയാണ് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയത്.

ഇലക്ട്രിക് വീൽചെയർ, ഫോൾഡബിൾ വീൽചെയർ, ഹിയറിംഗ് എയ്ഡുകൾ, കാഴ്ച പരിമിതർക്കുള്ള സുഗമയ സ്മാർട്ട് കെയ്ൻ, ബ്രെയിൽ കിറ്റ്, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള ടി.എൽ.എം കിറ്റുകൾ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. അടുത്ത ഘട്ടത്തിൽ കൂടുതൽ പേർക്ക് ഉപകരണങ്ങൾ നൽകുമെന്ന് അധികൃതർ അറിയിച്ചു.

ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.വി. ഉണ്ണികൃഷ്ണൻ, മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിമോൾ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ഷെരീഫ ടീച്ചർ, വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നാജിയ ജംഷാദ്, ആസൂത്രണ സമിതി അംഗങ്ങളായ അസൈനാർ പറശ്ശേരി, കെ. മുസ്തഫ മാസ്റ്റർ, സഫീർഷാ, കൗൺസിലർമാരായ റാഷിദ് മച്ചിഞ്ചേരി, സിദ്ധീഖ് ഹാജി, നൗഫൽ പാലാറ, ഷാഫി (മുത്തു), കെ.പി. അബ്ദുൽ റസാഖ്, ജലാലുദ്ധീൻ, എം. ഫസീല, റഹ്‌മാബി, ബേബി ഷഹനാസ്, സക്കീന, മെഹ്‌റൂഫത്ത് നെല്ലോളി, ഹസീന നൗഷാദ്, ബുഷറ എന്നിവർ പങ്കെടുത്തു.

കേരള സാമൂഹ്യ സുരക്ഷ മിഷൻ കോർഡിനേറ്റർ മുഹമ്മദ് റാഫി നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments