ad

Ticker

6/recent/ticker-posts

പി.ഡി.പി. പത്താം സംസ്ഥാന സമ്മേളനം മലപ്പുറത്ത്: അബ്ദുന്നാസിര്‍ മഅ്ദനി പ്രഖ്യാപിച്ചു.



മലപ്പുറം : പി.ഡി.പി. രൂപീകരണത്തിന്റെ മുപ്പതാം വാര്‍ഷികത്തില്‍ പാര്‍ട്ടിയുടെ പത്താം സംസ്ഥാന സമ്മേളനം 2023 മെയ്  23, 24, 25 തീയതികളിലായി മലപ്പുറത്ത് നടക്കുമെന്ന് ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി പ്രഖ്യാപിച്ചു. ''മര്‍ദ്ദിതജനതയുടെ ഉയര്‍ത്തെഴുന്നേല്പിന്റെ മൂന്ന് പതിറ്റാണ്ട് '' എന്നതാണ് സമ്മേളന പ്രമേയം.
അവര്‍ണ്ണര്‍ക്ക് അധികാരം പീഢിതര്‍ക്ക് മോചനം എന്ന മുദ്രാവാക്യമുയര്‍ത്തി 1993 ഏപ്രില്‍ 14 ന് ഡോ .അംബേദ്കര്‍ ജന്മദിനത്തിലാണ് പാര്‍ട്ടി രൂപം കൊണ്ടത്. ബാബരി മസ്ജിദ്, ജനസംഖ്യാനുപാതിക സംവരണം, ടാഡ- പോട്ട-യുഎപിഎ ഉള്‍പ്പെടെയുള്ള ഭീകര നിയമങ്ങള്‍ , ദലിത് ന്യൂനപക്ഷ വേട്ടകള്‍, ഏകസിവില്‍ നിയമ നീക്കം, പൗരത്വഭേദഗതി നിയമം , അധികാര ഉദ്യോഗ മേഖലകളില്‍ സാമൂഹിക നീതി, സ്വകാര്യ തൊഴില്‍ മേഖലയില്‍ സംവരണം തുടങ്ങി എണ്ണമറ്റ വിഷയങ്ങളില്‍ നിരവധി പ്രക്ഷോഭ സമരങ്ങള്‍ സംഘടിപ്പിക്കുകയും ദലിത് -പിന്നോക്ക- ന്യൂനപക്ഷ ഐക്യത്തിന് വേണ്ടിയുള്ള രാഷ്ട്രീയ ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ് പി.ഡി.പി. 
കേരളത്തില്‍ സാമൂഹികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ജനാധിപത്യ പ്രക്രിയയിലും രാഷ്ട്രീയ നേതൃത്വങ്ങളിലും ഇടമുണ്ടാക്കിക്കൊടുത്ത ജനാധിപത്യ വിപ്ളവത്തിന്റെ മൂന്ന് പതിറ്റാണ്ടാണ് പിന്നിടുന്നതെന്ന് മഅ്ദനി പറഞ്ഞു.

സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി അംഗത്വ കാമ്പയിന്‍ നടന്ന് വരികയാണ്. ഫെബ്രുവരി 1 മുതല്‍ സംഘടനാ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിക്കും. ഫെബ്രുവരി 1 മുതല്‍ 20 വരെ പഞ്ചായത്ത് മുനിസിപ്പല്‍ സമ്മേളനങ്ങളും ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 20 വരെ നിയോജകമണ്ഡലം സമ്മേളനങ്ങളും , ഏപ്രില്‍ 25 മുതല്‍ മെയ് 10 വരെ ജില്ല സമ്മേളനങ്ങളും നടക്കും. തിരൂര്‍ സാംസ്കാരിക സമുച്ചയത്തില്‍ നടന്ന യോഗത്തിലാണ് അബ്ദുന്നാസിര്‍ മഅ്ദനി സമ്മേളന പ്രഖ്യാപനം നടത്തിയത്. വൈസ്ചെയര്‍മാന്‍ വര്‍ക്കല രാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്ചെയര്‍മാന്‍ റ്റി.എ.മുഹമ്മദ് ബിലാല്‍ , സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി.എം.അലിയാര്‍ , മൈലക്കാട് ഷാ, അജിത്കുമാര്‍ ആസാദ്, മജീദ് ചേര്‍പ്പ്, ഇബ്രാഹീം തിരൂരങ്ങാടി, ജാഫര്‍അലി ദാരിമി, സലിം ബാബു,സംസ്ഥാന സെക്രട്ടറി അന്‍വര്‍ താമരക്കുളം, ശശി പൂവഞ്ചിന, സിയാവുദ്ദീന്‍ പാലക്കാട് , ടി.എ.മുജീബ് റഹ്മാന്‍ , സെക്രട്ടറിയേറ്റ് അംഗങ്ങളായ നടയറ ജബ്ബാര്‍, നളിനാക്ഷന്‍ കല്ലറ ,സരോജിനി രവി, സൈനബ ഫൈസല്‍, ഹുസൈന്‍ കാടാമ്പുഴ, ജില്ല പ്രസിഡന്റ് സലാം മൂന്നിയൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments