ad

Ticker

6/recent/ticker-posts

ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യുണിറ്റ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

വളാഞ്ചേരി ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യുണിറ്റ് പെരിന്തൽമണ്ണ ഗവണ്മെന്റ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് വലിയകുന്ന്‌ ദാറുസ്സലാം ഹയർ സെക്കണ്ടറി മദ്രസ്സയിൽ വെച്ച്‌ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്ത ദാന ക്യാമ്പ് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ മാനുപ്പ മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു. ബ്ലഡ് ഡയറക്റ്ററി മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ് പ്രകാശനം ചെയ്‌തു. പ്രിൻസിപ്പൽ ഡോ: ശ്രീലേഖ ജി.എസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ: ഷാഹുൽ ഹമീദ്.എം.പി, വാർഡ് മെമ്പർ മുഹമ്മദ് അലി, പി.ടി.എ പ്രസിഡന്റ് വി.ടി അമീർ, ഡോ: അനസ്, എം.പി.ടി എ പ്രസിഡന്റ് പ്രഷീല, പി.ടി.എ എക്സിക്യു്ട്ടീവ് അംഗം ബാബു, മിസ്‌രിയ, അധ്യാപകരായ ഡോ: മധുസുന്ദരൻ, അസീം പി.എ, യൂസഫ് പി.കെ, ഫാരിഷ് കെ, റസീന, ഫാത്തിമ സുഹ്‌റ, ദീപ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് ലീഡർമാരായ അനഘ കെ.ടി, മുഹമ്മദ് സഫ്വാൻ, അഫീൽ, ജാസിർ, ശ്രീരാഗ്, യാസീൻ, ഷഹൽ, തൻസിഫ് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments