ad

Ticker

6/recent/ticker-posts

കെട്ടിടോദ്‌ഘാടനവും വാർഷികാഘോഷവും

പലകപ്പറമ്പ് : പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് വികസനപദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ജി എൽ പി സ്കൂൾ കെട്ടിടത്തിന്റെയും ശുചിമുറികളുടെയും സ്കൂൾ വാർഷികാഘോഷങ്ങളുടെയും ഉദ്ഘാടനം പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. ഉമ്മുക്കുൽസു ചക്കച്ചൻ നിർവഹിച്ചു. 
വാർഡ് മെമ്പർ ശ്രീ കരുവാടി കുഞ്ഞാപ്പ അധ്യക്ഷനായി. സ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച മുൻ അധ്യാപകർ ശ്രീ. ടി. മുഹമ്മദ്‌ മാസ്റ്ററെയും എം. കെ. ഏലിയാമ്മ ടീച്ചറെയും ചടങ്ങിൽ ആദരിച്ചു. സ്കൂളിലെ പ്രതിഭകളായ കുട്ടികളെ അനുമോദിച്ചു.  പുത്തൻ കുട്ടിക്കുപ്പായം ഫെയിം കുമാരി ഷറഫിയ ഫാത്തിമ പലകപ്പറമ്പ് അതിഥിയായി. ഹെഡ്മിസ്ട്രസ് ബേബി ഗിരിജ പി. സി. സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീമതി. കദീജ ബീവി ( ചെയർ പേഴ്സൺ സ്റ്റാൻഡിംഗ് കമ്മിറ്റി - വികസനം ), ശ്രീ മൂസക്കുട്ടി മാസ്റ്റർ (മൂന്നാം വാർഡ് മെമ്പർ), നൗഫൽ വി പി (എസ് എം സി ചെയർമാൻ ), അബ്ദുൽ അസീസ് (പി ടി എ പ്രസിഡന്റ്‌ ), മുഹമ്മദാലി ഹാജി (സ്കൂൾ വെൽഫയർ കമ്മിറ്റി അംഗം ), പ്രസന്ന എ.പി (സീനിയർ അസിസ്റ്റന്റ് ), സത്യനാരായണൻ എം. വി (പൂർവധ്യാപകൻ ), ഗോപാലകൃഷ്ണൻ സി പി (പൂർവാധ്യാപകൻ ), റിംഷിദ് കെ. എം. (സ്കൂൾ ലീഡർ) എന്നിവർ സംസാരിച്ചു.

Post a Comment

0 Comments