ad

Ticker

6/recent/ticker-posts

ജെ സി ഐ പുത്തനത്താണി പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു.

ജെ സി ഐ ഇന്ത്യ  നാഷണൽ പദ്ധതിയായ ദാനിന്റെ( DAAN) ഭാഗമായി സമൂഹത്തിലെ നിർദ്ധനരായവർക്കുള്ള പെരുന്നാൾ കിറ്റുകൾ ജെ സി ഐ പുത്തനത്താണി വിതരണം ചെയ്തു.

പുത്തനത്താണി മിസ്ക് ടർഫിൽ നടന്ന ചടങ്ങിന്  പുത്തനത്താണി ജെ സി ഐ ചാപ്റ്റർ പ്രസിഡന്റ്‌ അമീർ മേല്പത്തൂർ അധ്യക്ഷം വഹിച്ചു. ആതവനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി പി സിനോബിയ കിറ്റ് വിതരണം ഉദ്ഘാടനം  ചെയ്തു സംസാരിച്ചു. ജെ സി ഗഫൂർ കോട്ടക്കുളത്ത്‌ പരിപാടിക്ക് ആശംസകൾ അറിയിച്ചു. ജെ സി ഐ മെമ്പർമാരായ സുരേഷ് ബാബു, CK ലത്തീഫ്,ബാവ ത്രീ സ്റ്റാർ, അബ്‌ദുൽ ഹമീദ്  എന്നിവർ സംസാരിച്ചു.ടി പി നൗഷാദ് ഇബ്വിസ്മാർട്ട്, മുസ്തഫ ആതവനാട്, മുജീബ് റഹ്മാൻ വളാഞ്ചേരി,റസാഖ് തൈക്കാട്ട് എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി. പ്രോഗ്രാം ഡയറക്ടർ KK ആഷിക് സ്വഗതവും, സെക്രട്ടറി റഫീഖ് ടി പി നന്ദിയും പറഞ്ഞു.

Post a Comment

0 Comments