ad

Ticker

6/recent/ticker-posts

ചേന്നംകരി ദേവമാതാ ഹൈസ്കൂളിൽ അധ്യാപക രക്ഷകർത്യ സംഗമവും സംഘടിപ്പിച്ചു.


കുട്ടനാട്: ചേന്നംകരി ദേവമാതാ ഹൈസ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവവും അധ്യാപക - രക്ഷകർത്യ സംഗമവും എസ്.ബി. കോളേജ് ചങ്ങനാശേരി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് മുൻ മേധാവി  പ്രൊഫ.പി.ജെ തോമസ്  ഉത്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാ.ജെയിംസ് അത്തിക്കളം അധ്യക്ഷത വഹിച്ചു. ജിജി ടെസ് ഗ്രിഗറി രക്ഷാകർത്തൃ ബോധവത്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഹെഡ് മാസ്റ്റർ മാത്യു എം.സി., സാജോമോൻ ,രൂപേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. എസ്.എസ് എൽ.സി. പരീക്ഷയിലും കലാ-കായിക രംഗത്ത് മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു. 

അദ്ധ്യാപക രക്ഷകർത്ത്യ സമിതി അധ്യക്ഷനായി പൂർവ്വ വിദ്യാർത്ഥി  റോച്ചാ സി മാത്യുവിനെ തെരെഞ്ഞെടുത്തു. എം.പി.ടി.എ പ്രസിഡന്റായി ജോസ്മി പി എസ് , സെക്രട്ടറി സോജൻ ചാക്കോ എന്നിവരെയും തെരഞ്ഞെടുത്തു. ലോക ചാമ്പ്യൻഷിപ്പിലടക്കം 9 അന്തർദേശീയ മെഡലുകൾ ജലകായിക രംഗത്ത് നേടിയ ഈ പ്രതിഭയാണ് പി.റ്റി. എ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റോചാ  സി മാത്യു സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറ സാന്നിദ്ധ്യമാണ്. ദേവമാതാ ഹൈസ്കൂളിലെ  വിദ്യാർത്ഥിയായിരിക്കെ തുടർച്ചയായി രണ്ടു തവണ സ്കൂൾ ലീഡറായി പ്രവർത്തിച്ച റോചാ സി മാത്യു ഇപ്പോൾ കുട്ടനാട് എം.എൽ.എ തോമസ് കെ തോമസിന്റെ അഡീഷണൽ പേഴ്സണൽ സ്റ്റാഫായി പ്രവർത്തിക്കുന്നു.

ലോക സർഫിംഗ് ചാമ്പ്യൻഷിപ്പിൽ ഏഷ്യയിൽ നിന്ന് യോഗ്യത നേടിയ ഏക താരമാണ് റോച്ചാ.സ്വിറ്റ്സർലൻഡിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ  നേടി ഏഷ്യ ഭൂഖണ്ഡത്തിന്റെ  തന്നെ അഭിമാനമായി. 2018ലെ മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ റോചാ സി  മാത്യുവിന്റെയും സംഘത്തിന്റെയും പ്രവർത്തനങ്ങൾ സംബന്ധിച്ച് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ ( ബി.ബി.സി)  റേഡിയോ സർവീസ് ഉൾപ്പെടെ സംപ്രേക്ഷണം ചെയ്തിരുന്നു.

Post a Comment

0 Comments