ad

Ticker

6/recent/ticker-posts

എക്കോ ഷോപ്പ് വിപണന ഉദ്ഘാടനവും ,അന്താരാഷ്ട്ര കണ്ടൽ ദിനാചരണവും ,തൈ നടലും നടന്നു.

വളാഞ്ചേരി കഞ്ഞിപുരയിലെ  വനം വകുപ്പിന്റെ സെക്ഷൻ ഫോറസ്റ്റ് ഓഫീസ് ബിൽഡിങ്ങിൽ ആരംഭിച്ച എക്കോ ഷോപ്പിന്റെ വിപണന ഉദ്ഘാടനവും , തൈ നടലും ,അന്താരാഷ്ട്ര കണ്ടൽ ദിനാചരണവും വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാർ മുജീബ് വാലാസിനിർവഹിച്ചു . മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റൻഡ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് വി പി ജയപ്രകാശ് അധ്യക്ഷനായ യോഗത്തിൽ  റെയിഞ്ച് ഫോറസ്റ്റ് ഓഫീർ പി.എസ് മുഹമ്മദ് നിശാൽ സ്വാഗതം പറഞ്ഞു . ചടങ്ങിൽ  കണ്ടൽ ചെടികളുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു . കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ചർ യു. സുരേഷ് കുമാർ , എം.പി ദിവാകരനുണ്ണി എന്നിവർ ആശംസ അറിയിച്ചു . സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എസ് എസ് വിനോദ് നന്ദി പറഞ്ഞു..ചടങ്ങിൽ CDS വൈസ് ചെയർപേഴ്സൺ അഷിത ,അൻഫർ മാസ്റ്റർ ,കാസിം സി കെ ,ഷാഹുൽ വാലാസി ,സൈനുദ്ധീൻ വി വി തുടങ്ങിയവരും സംബന്ധിച്ചു

Post a Comment

0 Comments