ad

Ticker

6/recent/ticker-posts

ഖമറുദ്ധീൻ കെപി യുടെ പുസ്തകം "മാറ്റം ഉള്ളീന്ന് വരാൻ"പ്രകാശനം ചെയ്തു

പേര് സൂചിപ്പിക്കുന്നത് പോലെ സെൽഫ് ഹെല്പ് കാറ്റഗറിയിൽ വരുന്ന പുസ്തകമാണ്. വായനക്കാരുടെ ജീവിതവുമായി ബന്ധപ്പെടുത്തി മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന പുസ്തകം. ഹാപ്പിനെസ്സ് റൂട്ട് എന്ന പരിശീലന സ്ഥാപനത്തിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഔട്ട്ബൗണ്ട് പരിശീലാകനുമാണ് ഖമറുദ്ധീൻ കെപി. പലപ്പോഴായി എഴുതി സോഷ്യൽ മീഡിയയിലും മാതൃഭൂമി ഗൃഹലക്ഷ്മി, ധനം ബിസിനസ് മാഗസിൻ, മാധ്യമം കുടുംബം മാഗസിൻ, മനോരമ ഓൺലൈൻ, മാതൃഭൂമി തുടങ്ങി വിവിവിധ ഓഫ് ലൈൻ, ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ ഒരു സമാഹാരം കൂടിയാണിത്. ഒരു യാത്രയിൽ മനോഹരമായൊരു കാഴ്ച കാണുമ്പോൾ വാഹനം നിർത്തി അതാസ്വദിക്കുന്നതുപോലെ വായനക്കിടയിൽ ആപ്ലിക്കബിൾ ആകുന്ന, ജീവിതവുമായി കണക്റ്റഡ് ആണിത്‌, എനിക്ക്‌ ചെയ്യാമല്ലോ എന്ന് തോന്നുന്ന കാര്യങ്ങൾ ശ്രദ്ധിക്കുമ്പോൾ അവിടെ നിർത്തി, അതേക്കുറിച്ച് ചിന്തിച്ച്, റിലേറ്റ് ചെയ്തു മുന്നോട്ട് പോകാവുന്ന ലളിതമായ പുസ്തകം. മാറ്റങ്ങൾ ഉണ്ടാവുന്നത് പ്രവർത്തിയിലൂടെയാണ്. ഓരോ സെൽഫ് ഹെല്പ് ബുക്കും ഒരു ആക്ഷൻ പ്ലാനും കൂടിയാണ്. അവ മനസ്സിലാക്കുന്നതിനൊപ്പം പ്രവർത്തികമാക്കുമ്പോഴുമാണ് ആക്ഷൻ പ്ലാനുകളോട് നീതി പുലർത്തുന്നത്. പുസ്തകത്തിന്റെ Kindle വേർഷനാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത് പുസ്തകം Amazon ഇൽ നിന്ന് വാങ്ങിക്കാവുന്നതാണ്. Amazon Kindle App ഇൻസ്റ്റാൾ ചെയ്തു ഫോണിലും, ടാബിലും, Kindle Device ലും വായിക്കാം. ലിങ്ക് :https://www.amazon.in/gp/aw/d/B0CFYL8XT5

Post a Comment

0 Comments