ad

Ticker

6/recent/ticker-posts

ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു


ജില്ലാ ഭരണകൂടവും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി മലപ്പുറം ഗവ. വനിതാ ആർട്‌സ് ആൻഡ് സയൻസ്  കോളേജിൽ മെൻസ്ട്രൽ ഹൈജിൻ, മെൻസ്ട്രൽ കപ്പ് ഉപയോഗം എന്നിവ സംബന്ധിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ജസീർ അടാട്ടിൽ ഉദ്ഘാടനം ചെയ്തു. വനിതാ സെൽ കോ-ഓർഡിനേറ്റർ ഡോ. ദേവി രമേഷ്ചന്ദ്ര ബാനു അധ്യക്ഷത വഹിച്ചു. ഡോ. അഭി അശോക് ക്ലാസെടുത്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ കെ.വി ആശാമോൾ 'ബേഠി ബച്ചാവോ ബേഠി പഠാവോ' പദ്ധതി യെക്കുറിച്ച് വിശദീകരിച്ചു. എൻ.എൻ.എസ് പ്രോഗ്രാം ഓഫീസർ ഡോ. പി. ദിവ്യ നന്ദി പറഞ്ഞു.

Post a Comment

0 Comments