ad

Ticker

6/recent/ticker-posts

ഗവണ്മെന്റ് കാരാറുകളിൽ നിന്ന് ഒരു വിഹിതം എത്തുന്നത് മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക്. വി. ഡി. സതീശൻ

വളാഞ്ചേരി : നാട്ടിൽ മൊത്തം ക്യാമറ വെച്ചിട്ടും കുറ്റകൃത്യങ്ങളിൽ യാതൊരു കുറവും വന്നിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ അഭിപ്രായപെട്ടു.കോട്ടക്കൽ നിയോജകമണ്ഡലം യു. ഡി.എഫ് കമ്മിറ്റി വളാഞ്ചേരിയിൽ സംഘടിപ്പിച്ച വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ സ്ഥാപിച്ചത് ജനങ്ങളുടെ പോക്കറ്റടിക്കുന്ന ക്യാമറയാണ്.കേരളത്തിൽ നടക്കുന്ന എല്ലാ കരാറുകളിൽ നിന്നും ഒരു വിഹിതം മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്കാണ് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.പി.പി. ഇ. കിറ്റിന്റെ പേരിൽ 1300 കോടിയുടെ അഴിമതിയാണ് നടന്നത്. മഹാമാരിയുടെ കാലത്ത് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയതിലൂടെ വൻ അഴിമതി നടന്നുവെന്നത് കേരളത്തോട് പറഞ്ഞത് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലാണ്. നവകേരള മർദ്ദന സദസ്സെന്ന് സാംസ്‌കാരിക നായകർപോലും കുറ്റപ്പെടുത്തുന്ന രീതിയിലേക്ക് നവകേരള സദസ്സ് അധഃപതിച്ചു. ദുരിതമനുഭവിക്കുന്ന സാധാരണക്കാരന്റെ കണ്ണീരൊപ്പാൻ ഒരു നടപടിയും നവകേരള സദസ്സ് കൊണ്ട് സാധിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ വി. മധുസൂദനൻ അധ്യക്ഷനായി. സർക്കാറിനെതിരെയുള്ള കുറ്റപത്രം പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾഎം. എൽ.എഅവതരിപ്പിച്ചു.കെ.എൻ.എ.കാദർ,അഡ്വ.വി.എസ്.ജോയ്,പി. ടി. അജയ് മോഹൻ,റിജിൽ മാക്കുറ്റി,കെ.എം.ഗഫൂർ,ബഷീർ രണ്ടത്താണി, മോഹനൻകാടാമ്പുഴ,പി.സി.എ.നൂർ,പി.ഇഫ്തികാറുദ്ധീൻ,ഉമ്മർ ഗുരുക്കൾ,വിനു പുല്ലാനൂർ,ഷൗക്കത്ത് കടക്കാടൻ,കെ.വി. ഉണ്ണികൃഷ്ണൻ,അഷ്‌റഫ്‌ അമ്പലത്തിങ്ങൽ,വസീമ വേളേരി,ഹസീന ഇബ്രാഹിം,മാനുപ്പ മാസ്റ്റർ, സജിത നന്നങ്ങാടൻ, യു.ഡി.എഫ് കൺവീനർ സലാം വളാഞ്ചേരി,ദളിത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് കെ. പി. വേലായുധൻ, മുഹമ്മദ് പാറയിൽ,വളാഞ്ചേരി മണ്ഡലം പ്രസിഡന്റ് പി. രാജൻമാസ്റ്റർ എന്നിവർ പ്രസംഗിച്ചു

Post a Comment

0 Comments