ad

Ticker

6/recent/ticker-posts

തിരുപനയനൂർ കാവ് ത്രിപുര സുന്ദരി ക്ഷേത്രത്തില്‍ ഉത്സവം സമാപിച്ചു.

എടത്വ: തലവെടി തിരുപനയനൂർ കാവ് ത്രിപുര സുന്ദരി ക്ഷേത്രത്തില്‍ പ്രവേശന കവാടം സമർപ്പിച്ചു.ചടങ്ങ് തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. ക്ഷേത്ര മുഖ്യ തന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന വിശേഷാൽ പൂജയ്ക്ക് നേതൃത്വം നല്കി.തെന്നശ്ശേരിൽ തങ്കപ്പൻ്റെ സ്മരാണാർത്ഥം മകൻ ടി.സി. മോഹനൻ സമർപ്പിച്ച പ്രവേശന കവാടത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം വാർഡ് അംഗം ബിനു സുരേഷ് നിർവഹിച്ചു. ക്ഷേത്രസമിതി ചെയർമാൻ പി.ആർ.വി. നായർ ,ഡോ. ജോൺസൺ വി. ഇടിക്കുള,ക്ഷേത്ര മാനേജർ അജികുമാർ കലവറശ്ശേരിൽ എന്നിവർ ചേർന്ന് ടി.സി. മോഹനനെ ആദരിച്ചു.
ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ രഘുനാഥ് രഘു സദനം, പബ്ലിസിറ്റി കൺവീനർ പിയൂഷ് പ്രസന്നൻ, ജനറൽ സെക്രട്ടറി രതീഷ് പതിനെട്ടിൽചിറ, ഫിനാൻസ് കമ്മിറ്റി കൺവീനർ കെ.ജെ തോമസ്, ചീഫ് കോർഡിനേറ്റർ സന്തോഷ് പറത്തറമ്പിൽ, ഹരികുമാർ, പ്രഭാ രഘുനാഥ്, ജ്യോതി പ്രസാദ്, മനോഹരൻ വെറ്റിലക്കണ്ടം, ഗിരിജ ആനന്ദ് പട്ടമന എന്നിവർ നേതൃത്വം നല്കി. തുടർന്ന് നാഗോത്സവവും ആയില്യപൂജയും നാരാങ്ങാനം ദേവിപുരം കരക സമിതിയുടെ നേതൃത്വത്തിൽ വ്യതം അനുഷ്ടിച്ച് മഞ്ഞ നീരാട്ടും നടന്നു.ഉച്ചപൂജയ്ക്കു ശേഷം നട അടച്ച് പ്രസാദമൂട്ടും നടന്നു.

Post a Comment

0 Comments