ad

Ticker

6/recent/ticker-posts

ആവേശമായി പ്രഥമ കോട്ടക്കൽ മാരത്തൺ

കോട്ടക്കൽ: ആയുർവേദ നഗരിയെ ആവേശത്തിലാഴ്ത്തി പ്രഥമ ഫാസ് ഹോൽഡിങ്സ് കോട്ടക്കൽ മാരത്തൻ. വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യമുള്ള ജീവിതശൈലിയെ കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുന്നതിൻ്റെ ഭാഗമായി കോട്ടക്കൽ റണ്ണേഴ്സ് ക്ലബ്ബ് നടത്തിയ മാരത്തണിൽ കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തോളം പേർ പങ്കെടുത്തു. 10 കിലോമീറ്റർ വിഭാഗം ഫ്ലാഗ് ഓഫ് കോട്ടക്കൽ സർക്കിൾ ഇൻസ്പെക്ടർ അശ്വിത് കാരന്മയിലിൻ്റെ സാനിധ്യത്തിൽ കോട്ടക്കൽ നഗരസഭ അധ്യക്ഷ ഡോക്ടർ ഹനീഷയും 5 കിലോമീറ്റർ വിഭാഗം ഫ്ലാഗ് ഓഫ്മുൻ ഡെപ്യൂട്ടി കളക്ടരും വടകര ആർ ഡി ഓ യുമായ അൻവർ സാദത്തും നിർവഹിച്ചു. 10 കിലോമീറ്റർ പുരുഷ വിഭാഗത്തിൽ മുഹമ്മദ് അംനാസ്,ആസിഫ് അലി,ആദിൽ ആയിഷ എന്നിവരും വനിതാ വിഭാഗത്തിൽ അനുശ്രീ, സെറീന സാദിഖ് , ഉഷ എന്നിവർ മൂന്ന് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തപ്പോൾ 5 കിലോമീറ്റർ പുരുഷ വിഭാഗത്തിൽ അബ്ദുൽ സമദ്, സിദ്ധാർഥ് ,മുഹമ്മദ് ജുനൈദ് എന്നിവരും വനിതാ വിഭാഗത്തിൽ സുബൈദ പി, അഫ്ലി പറവത്ത്, ഐമ സറ എന്നിവരും ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു. സമാപന ചടങ്ങിൽ കോട്ടക്കൽ എംഎൽഎ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ,കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോക്ടർ പി മാധവൻകുട്ടി വാര്യർ, കോട്ടക്കൽ സബ് ഇൻസ്പെക്ടർ വിമൽ കുമാർ കോട്ടക്കൽ റണ്ണസ് ക്ലബ് പ്രസിഡൻറ് അലവി ഇല്ലിക്കോട്ടിൽ, സെക്രട്ടറി ജാസിർ ഡിപി എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments