ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റിയുടെ കീഴിൽ മീഡിയ ആൻഡ് ഐടി വിംഗ് സംഘടിപ്പിച്ച മാധ്യമ ബോധവൽക്കരണ യാത്ര ശ്രദ്ധേയമായി. ഫുജൈറ ഹസ്സൻ ദിബ്ബയിലെ ജലവിനോദകേന്ദ്രത്തിൽ സംഘടിപ്പിച്ച പരിപാടി കെഎംസിസി കേന്ദ്രസെക്രട്ടറി പികെ അൻവർ നഹ ഉത്‌ഘാടനം നിർവഹിച്ചു . മീഡിയ ചെയർമാൻ മുജീബ് കോട്ടക്കൽ അദ്ധ്യക്ഷത വഹിച്ചു., മാറിയമാധ്യമ കാലത്ത് ഉപകരണങ്ങൾ മാറി, വാർത്താ സത്യസദ്ധത കുറഞ്ഞു. സൂക്ഷ്മ പരിശോധനയും വാർത്താ കഴമ്പും ശോഷിച്ചു പോയി .സോഷ്യൽ മീഡിയ യുടെ അതിപ്രസരത്താൽ പരമ്പരാഗത മാധ്യമങ്ങൾ നിലനിൽക്കാൻ പ്രയാസ പെടുന്നു. അതെ സമയം സോഷ്യൽ മീഡിയയുടെസഹായത്താൽ പല മാധ്യമങ്ങളും നിലനിൽക്കുന്നു എന്നും മാധ്യമ സംവാദവേദി അഭിപ്രായപെട്ടു, റേഡിയോ ടെലിവിഷൻ ,അച്ചടി മാധ്യമം സോഷ്യൽ മീഡിയ തുടങ്ങിയ വിഷയത്തിൽ ചർച്ചാസംവാദം സംഘടിപ്പിച്ചു. പൊതു വിജ്ഞാന മത്സരം , വിവിധ ജലവിനോദ പരിപാടികൾ തുടങ്ങിയവയും ഉണ്ടായിരുന്നു. ഹകീം ഹുദവി ,ജാഫർ പുൽപ്പറ്റ , എന്നിവരുടെ വർത്തമാന കാല ക്വിസ് പ്രോഗ്രാമുകളും , ആഷിഖ് പുതുപ്പറമ്പ് ,നിഷാദ് അയ്യായ , ഹംസ അയ്യായ എന്നിവരുടെ സംഗീത വിരുന്നും,നൗഷാദ് പറവണ്ണ ,ഹസ്‌കർ അലി,അമീർഷ ബാബു ,മുസ്തഫ പുളിക്കൽ ,മുഹമ്മദ് അലി മങ്കട ,ഫുവാദ് കുരിക്കൾ എന്നിവരുടെ കലാ പ്രോഗ്രാമുകൾ യാത്രക്ക് കൊഴുപ്പേകി . കെഎംസി നേതാക്കളായ ചെമ്മുക്കൻ യാഹുമോൻ, ആർ ഷുക്കൂർ, പിവി നാസർ, നൗഫൽ വേങ്ങര,OT സലാം ,കരീം കാലടി , ശകീർ പാലത്തിങ്ങൽ , സലാം പരി ,മുനീർ മങ്കട , ടിപി സൈതലവി ,നജ്മുദ്ധീൻ മലപ്പുറം, നാസർ എടപറ്റ,തുടങ്ങിയവർ സംസാരിച്ചു. മീഡിയ കൺവീനർ ഷെരീഫ് മലബാർ ആമുഖ പ്രഭാഷണം നിർവഹിച്ചു. സഹീർ കൊണ്ടോട്ടി , അമീർ പറപ്പൂർ ,അഷ്‌റഫ് വാഴക്കൽ,ശാക്കിർ വള്ളിക്കുന്ന് ,ഉനൈസ് തൊട്ടിയിൽ, സൈനുദ്ധീൻ പൊന്നാനി.സഫ്‌വാൻ തിരുർ, എന്നിവർ പരിപാടി നിയന്ത്രിച്ചു . ബഷീർ കാരാട് സ്വാഗതവും ശരീഫ് മാറാക്കര നന്ദിയും പറഞ്ഞു.
0 Comments