എടത്വാ :തലവടി കാഞ്ഞിരപള്ളിൽ കുടുംബയോഗം (ഇട്ടി മാത്തപണിക്കർ ശാഖ) 52-ാം വാർഷിക സമ്മേളനം ജനുവരി 2ന് രാവിലെ 9 മുതൽ മുണ്ടക്കയം സിഎസ്ഐ ചർച്ച് പാരിഷ് ഹാളിൽ നടക്കും.പ്രസിഡന്റ് റവ.പ്രെയ്സ് തൈപറമ്പിൽ അധ്യക്ഷത വഹിക്കും. രക്ഷാധികാരി റൈറ്റ് റവ. ബിഷപ്പ് തോമസ് സാമുവേൽ വാലയിൽ ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡന്റ് റവ.ജോൺസൺ അലക്സാണ്ടർ മാടവന ആമുഖ പ്രസംഗം നടത്തും. ജോർജ്ജ് കോശി മുഖ്യ പ്രഭാഷണം നടത്തും. ഉപ രക്ഷാധികാരി ജോഷി ജോസഫ് മണ്ണിപറമ്പിൽ, വർക്കിംഗ് പ്രസിഡൻ്റ് ടി.ഇ ചെറിയാൻ, റവ. ജോൺ ഐസക്ക്, ജേക്കബ് പി.ജോൺ മാടവന എന്നിവർ പ്രസംഗിക്കും.സെക്രട്ടറി അലക്സ് പി.തോമസ് വാർഷിക റിപ്പോർടും വരവ് ചെലവ് കണക്കുകള്‍ ട്രഷറാർ അരുൺ ഈപ്പനും അവതരിപ്പിക്കും.
രാവിലെ 6ന് തലവടി കുന്തിരിക്കൽ സെന്റ് തോമസ് സിഎസ്ഐ ചർച്ച് ജംഗ്ഷനിൽ നിന്നും മുണ്ടക്കയത്തേക്ക് യാത്ര സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി കൺവീനർമാരായ റോയി ജോർജ്ജ് ഏബ്രഹാം തൊട്ടുകടവിൽ , ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, സുജി ചെറിയാൻ വർഗ്ഗീസ് എന്നിവർ അറിയിച്ചു.
കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് പ്ളാങ്കമൺ ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുടുംബയോഗം എക്സിക്യൂട്ടീവ് അംഗം മിനി സെബാസ്റ്റ്യനെയും 3424 പേജുള്ള ബൈബിൾ കൈഎഴുത്ത്പ്രതി തയ്യാറാക്കിയ തൈപറമ്പിൽ ചെറിയാൻ മാമ്മനെയും ചടങ്ങിൽ അനുമോദിക്കും.
ഫോൺ: 99464 13299.

0 Comments