ad

Ticker

6/recent/ticker-posts

എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം  നടത്തി.


എടത്വ: വേനൽ കടുത്ത് തുടങ്ങിയതോടെ  കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണെന്നും ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം അടിയന്തരമായി ആരംഭിക്കണമെന്നും കിഴിവിന്റെ പേരിൽ മില്ല് ഉടമകൾ തുടർച്ചയായി കർഷകരെ ദ്രോഹിക്കുന്നതിന്  ശാശ്വത പരിഹാരം കാണുന്നതിനും, നെല്ല് സംഭരണത്തിന് ശേഷം  പണം കർഷകർക്ക് യഥാസമയം നല്കണമെന്നും ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ  പ്രതിഷേധ സമരം സംഘടിപ്പിച്ചു.

കടുത്ത വേനലില്‍ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും  വെള്ളമില്ലാത്ത അവസ്ഥയാണ്.നിലവിൽ ജല അതോരിറ്റി മുഖാന്തിരം ശുദ്ധജല വിതരണം നടത്തി വന്നിരുന്ന ഇടങ്ങളിലും സ്രോതസുകളിലെ ജല ലഭ്യതക്കുറവും വിതരണ ലൈനിലെ തകരാറുകളും മൂലം കുടിവെള്ള വിതരണം മുടങ്ങുന്ന സാഹചര്യവുമാണ് നിലനിൽക്കുന്നത്.

 കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലും ശുദ്ധ ജലം വിതരണം ചെയ്യുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ നീരേറ്റുപുറം വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു.വാട്ടർ അതോറിറ്റി എടത്വ ഓഫീസ് കെട്ടിടവും ക്വാർട്ടേഴ്സും നിർമ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

നെല്ല് സംഭരണ ഏജൻസികൾ കിഴിവിന്റെ  പേരിൽ  കർഷകരെ ദ്രോഹിക്കുന്നതു മൂലം  കൃഷിയോട്  പോലും താത്പര്യമില്ലാത്ത അവസ്ഥ  സംജാതമായിരിക്കുകയാണ്.കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിച്ച്  അധിക ചെലവും നല്കി കൃഷിചെയ്ത് വിളയിച്ച നെല്ല് വിളവെടുപ്പ് കഴിയുമ്പോൾ പതിര്,ഈർപ്പം തുടങ്ങിയ കാരണങ്ങൾ  പറഞ്ഞ്  മില്ല് ഉടമകൾ കിഴിവ് ആവശ്യപ്പെട്ട്  കർഷകരെ ഗതികേടിലാക്കുന്ന നടപടികള്‍ക്ക്  ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന്  എടത്വ  വികസന സമിതി ആവശ്യപ്പെട്ടു.

പ്രതിഷേധ യോഗം രക്ഷാധികാരി ആന്റണി  ഫ്രാന്‍സിസ് കട്ടപ്പുറം  അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്  ഐസക്ക് എഡ്വേർഡ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് അഡ്വ ഐസക്ക് രാജു പ്രമേയം അവതരിപ്പിച്ചു.

രക്ഷാധികാരി ഷാജി മാധവൻ, വൈസ് പ്രസിഡന്റ് പി.ഡി രമേശ്കുമാർ,ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള,ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം, ടോമിച്ചന്‍ കളങ്ങര, വർഗ്ഗീസ്  മാത്യു നെല്ലിക്കൻ, ബാബു കൊഴുപ്പക്കളം,സാബു കളത്തൂർ,ബാബു കണ്ണന്തറ എന്നിവർ  പ്രസംഗിച്ചു.


Post a Comment

0 Comments