ad

Ticker

6/recent/ticker-posts

ജോബ് ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു

കടപ്പുറം ഗ്രാമപഞ്ചായത്ത് വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജോബ് ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു. കടപ്പുറം സിഡിഎസ് ഓഫീസിന് സമീപം ആരംഭിച്ച ഫെസിലിറ്റേഷൻ സെന്റർ കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം നിർവഹിച്ചു. അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് തൊഴിൽ കണ്ടെത്തുന്നതിന് വേണ്ട തയ്യാറെടുപ്പുകൾക്ക്‌ സഹായകമാകുന്നതിനാണ് സെന്റർ ആരംഭിച്ചിട്ടുള്ളത്.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂറലി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ, മെമ്പർമാരായ എ വി അബ്ദുൽ ഗഫൂർ,ഷീജ രാധാകൃഷ്ണൻ, റാഹില വഹാബ്, ടി ആര്‍ ഇബ്രാഹിം, പഞ്ചായത്ത് ഹെഡ് ക്ലർക്ക് സാലി കെ എസ്, സീരിയസ് വൈസ് ചെയർപേഴ്സൺ റാഫിലാ, അക്കൗണ്ടന്റ് സനൂജ, കില ആർ പി രമേശൻ, റിസോഴ്സ് പേഴ്സൺമാരായ ശാന്തികൃഷ്ണ, കിരൺ കൃഷ്ണൻ, നാജില തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments