ad

Ticker

6/recent/ticker-posts

ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ വിശപ്പ്  രഹിത എടത്വ പദ്ധതിക്ക് ഒരു വയസ്സ്.

എടത്വ:  ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍   ആരംഭിച്ച വിശപ്പ്  രഹിത എടത്വ പദ്ധതിക്ക്  ഒരു വയസ്സ്. പദ്ധതി  തുടരാനാണ്  ഉദ്ദേശമെന്ന്  സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, പ്രോജക്ട് കൺവീനർ  വിൻസൻ കടുമത്ത് എന്നിവർ അറിയിച്ചു.

ഞായറാഴ്ച വൈകിട്ട്  3ന് ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍  വനിതാദിനാചരണം ആചരിക്കും.ക്ളബ് പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള  അധ്യക്ഷത വഹിക്കും. ക്ലബ്  വനിതാ  ഫോറം കൺവീനർ ഷേർലി അനിൽ ഉദ്ഘാടനം ചെയ്യും.

കേരള സര്‍ക്കാര്‍ സംയോജിത ശിശു വികസന സേവന പദ്ധതി 2023-24 വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച പത്തനംതിട്ട ജില്ലയിലെ മികച്ച ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായ എടത്വ കാരിതടത്തിൽ സിന്ധു ജിങ്ക ചാക്കോയെ സൗദി അറേബ്യ മിനിസ്ട്രി അൽ ഖുർമ  ഹോസ്പിറ്റൽ നേഴ്സിംങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസൺ  അനുമോദിക്കും.ശിശു സൗഹൃദ അങ്കണവാടി, പോഷകാഹാര വിതരണം, വയോജന-ഭിന്നശേഷി സേവനങ്ങള്‍,  മറ്റ് അങ്കണവാടി പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ മികവ് പരിഗണിച്ചാണ് പുരസ്‌കാരത്തിനായി തെരെഞ്ഞെടുത്തത്. 2018 ല്‍ സര്‍വീസില്‍ പ്രവേശിച്ച  സിന്ധു നിലവില്‍ പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്റ്റില്‍ സേവനമനുഷ്ഠിച്ചു വരുന്നു. എടത്വാ സെയിൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ പ്രസാദ് ജോസിന്റെ സഹധർമ്മിണിയാണ്.


Post a Comment

0 Comments