ad

Ticker

6/recent/ticker-posts

34 ഭവനങ്ങളുടെ താക്കോൽ ദാനം  ഗവർണർ രാജേന്ദ്ര വിശ്വനാഥ്  അർലേക്കർ നിർവഹിക്കും.

ചങ്ങനാശേരി:  കഴിഞ്ഞ 5 പതിറ്റാണ്ടായി ആതുരസേവന  രംഗത്ത് നിലകൊള്ളുന്ന സമരിറ്റൻ  മെഡിക്കൽ സെന്ററിന്റെ ജീവകാരുണ്യ പ്രവർത്തന വിഭാഗമായ സമരിറ്റൻ  എഡ്യൂക്കേഷണല്‍ ആന്റ്  ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സാന്ത്വനം  2025  എന്ന പേരിൽ ഭവന രഹിതരായ 34 പേർക്ക് തലചായ്ക്കാൻ ഒരിടം പൂർത്തിയായി.

 34 ഭവനങ്ങളുടെ താക്കോൽ ദാനം കേരള  ഗവർണർ രാജേന്ദ്ര വിശ്വനാഥ്  അർലേക്കർ  ഏപ്രിൽ  5 രാവിലെ 11ന് നിർവഹിക്കും.

ചങ്ങനാശേരി   അമൃത ഓഡിറ്റോറിയത്തിൽ വച്ച്  നടക്കുന്ന ചടങ്ങില്‍   ജോബ് മൈക്കിള്‍  എംഎൽഎ അധ്യക്ഷത വഹിക്കും.ചങ്ങനാശേരി  ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തും.

മുൻസിപ്പൽ ചെയർപേഴ്സൺ കൃഷ്ണ കുമാരി രാജശേഖരൻ, എൻ എസ് എസ്  താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ,പുതുർപ്പള്ളി ജമാഅത്ത് പ്രസിഡന്റ് അഡ്വ  ടി. പി അബ്ദുള്‍ ഹമീദ്,  എസ്.എൻ. ഡി.പി ചങ്ങനാശേരി  യൂണിയൻ പ്രസിഡന്റ്‌ ഗിരീഷ് കോനാട്ട്, ചങ്ങനാശ്ശേരി എസ് ബി.കോളജ് പ്രിന്‍സിപ്പല്‍ റവ. ഫാദർ  റെജി പ്ളാന്തോട്ടം,  ജനറൽ കൺവീനർ  വിനോദ് പണിക്കർ എന്നിവർ പ്രസംഗിക്കും.സമരിറ്റൻ  എഡ്യൂക്കേഷണല്‍ ആന്റ്  ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ജോർജ്ജ് പീടിയേക്കൽ സ്വാഗതവും  ഡോ. ലീലാമ്മ ജോർജ്ജ് കൃതജ്ഞതതയും പ്രകാശിപ്പിക്കും. 

✒️ ഡോ ജോൺസൺ വി.ഇടിക്കുള

Post a Comment

0 Comments