ad

Ticker

എസ് എം എ മദ്റസ ദിനം ഫണ്ട്‌ ഉത്ഘാടനം ചെയ്തു

കോട്ടക്കൽ : ഉസ്താദ് മാർക്ക് സ്ഥിരം ക്ഷേമ പെൻഷൻ, മദ്റസ സഹായം, മാനേജ്മെന്റ് ശാക്തീകാരണം, നിയമ സഹായം എന്നിവക്ക് വേണ്ടി സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) സംസ്ഥാനതൊട്ടുക്കും നടത്തുന്ന മദ്റസ ദിനം നാളെ (മെയ്‌ 9 വെള്ളി) നടക്കുകയാണ് 
ആയതിന്റെ ഭാഗമായുള്ള ഫണ്ടിന്റെ ജില്ലാ ഉദ്ഘാടനം സമസ്ത പ്രസിഡന്റ്‌ റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ നിർവ്വഹിച്ചു  
ചടങ്ങിൽ സമസ്ത മുശാവറ അംഗം ഇ. അഹമ്മദ് അബ്ദുള്ള അഹ്സനി,
 എസ് എം എ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ സുലൈമാൻ ഇന്ത്യനൂർ, ജില്ലാ ഭാരവാഹികളായ സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, മുഹമ്മദ്‌ അലി സഖാഫി കൊളപ്പുറം, അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി, സംബന്ധിച്ചു

Post a Comment

0 Comments