ad

Ticker

6/recent/ticker-posts

പരിസ്ഥിതി ദിനത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍  ശുദ്ധജല വിതരണവുമായി  ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ.

കുട്ടനാട് :കലിതുള്ളിയെത്തിയ കാലവർഷക്കെടുതി മൂലം    ദുരിതാശ്വാസ ക്യാമ്പുകളില്‍  കഴിയുന്നവർക്ക് പരിസ്ഥിതി ദിനത്തിൽ   ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ശുദ്ധജല  വിതരണം നടത്തി.

ചമ്പക്കുളം സെന്റ്  മേരീസ്  ഹയർ സെക്കൻണ്ടറി സ്ക്കൂളിൽ  നടന്ന ചടങ്ങ്  നെടുമുടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജു    ആന്റണി  ഉദ്ഘാടനം ചെയ്തു.ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു.സെക്രട്ടറി ബിൽബി മാത്യു കണ്ടത്തിൽ ' സ്നേഹ  തീർത്ഥം  പദ്ധതിയെ ' പരിചയപ്പെടുത്തി.



പ്രധാന അധ്യാപകൻ  പ്രകാശ് ജെ.തോമസ് പരിസ്ഥിതി ദിന സന്ദേശവും വൃക്ഷതൈ വിതരണവും നടത്തി.പൊതുപ്രവർത്തകൻ റോച്ചാ സി. മാത്യു, കൺവീനർ വിൻസൻ കടുമത്തിൽ,ജസ്റ്റിൻ ജേക്കബ് ,ശ്രീജു കെ ശ്രീധർ എന്നിവർ  നേതൃത്വം നല്കി.




തലവടി ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂൾ, ചക്കുളത്തുകാവ് ക്ഷേത്രം  ഓഡിറ്റോറിയം, എഡിയുപി സ്ക്കൂൾ,  സെന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയം,  തലവടി ആനപ്രമ്പാൽ തെക്ക് ഗവ.  എൽ പി സ്കൂൾ എന്നി സ്ഥലങ്ങളില്‍ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ആണ് കുടിവെള്ളം വിതരണം ചെയ്തത്.

Post a Comment

0 Comments