നിരണം: ദൈവാലയങ്ങൾ ആശ്വാസ കേന്ദ്രങ്ങളാണെന്നും വിശ്വാസ സമൂഹം ദൈവത്തിന്റെ മന്ദിരങ്ങളായി സമൂഹത്തിന് സൗരഭ്യവാസനയുള്ളവരായി തീരണമെന്നും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ ഡോ.സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തു.
സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക ദിനവും വാർഷിക ആഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത.ഓരോ വിശ്വാസിയും ക്രൈസ്തവ സാക്ഷ്യം ഉള്ളവരായി സമൂഹത്തോട് പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ നിർവഹിക്കണമെന്നും മെത്രാപ്പോലീത്താ കൂട്ടിചേർത്തു.
കേരള അതിഭദ്രാസനം ബിഷപ്പ് അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ വിശുദ്ധ കുര്‍ബാന അർപ്പിച്ചു.സ്ളീബാ വാഴ്വ് ശുശ്രൂഷകള്‍ക്ക് മുന്നോടിയായി പ്രദക്ഷിണവും നടന്നു. ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ സഹ കാർമ്മികത്വം വഹിച്ചു. ഇടവകയിലെ ആദ്യ വികാരിയും തോട്ടഭാഗം സെന്റ് മേരീസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് വികാരിയുമായ ഫാദർ ഷിജു മാത്യു, നിരണം കൃഷി ഭവൻ ഏർപ്പെടുത്തിയ അവാർഡിനർഹനായ അജോയി കെ വർഗ്ഗീസ്,എസ്എസ്എൽസി, പ്ളസ് ടു ,ബിരുദ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡാനിയേൽ വാലയിൽ,ഏബൽ റെനി തോമസ് എന്നിവരെ അനുമോദിച്ചു. 80 വയസ്സ് പൂർത്തിയാക്കിയ മുതിർന്ന അംഗം ചിറയിൽ ജോണിനെ ആദരിച്ചു.
നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോർജ്ജ്, ഫാദർ ഷിജു മാത്യു, കുറ്റപ്പുഴ സെന്റ് തോമസ് കത്തീഡ്രൽ ചർച്ച് വികാരി ഫാദർ റെജി ടി. വര്‍ഗീസ് ,ഇടവക സെക്രട്ടറി ഡോ ജോൺസൺ വി ഇടിക്കുള,ട്രസ്റ്റിമാരായ അജോയി കെ വർഗ്ഗീസ്,റെന്നി തോമസ് തേവേരിൽ,ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ നിരണം ശാഖ പ്രസിഡന്റ് ഷാജി മാത്യു, ഡീക്കന്‍ ഷാൽബിൻ മർക്കോസ്, ഡീക്കൻ ബോബിൻ മാത്യൂ എന്നിവർ പ്രസംഗിച്ചു.മെത്രാപ്പോലീ ത്തായ്ക്ക് ഇടവക കമ്മിറ്റി സമ്മാനിച്ച കല്പക വൃക്ഷതൈ ഇടവക പരിസരത്ത് നട്ടതിന് ശേഷം ആണ് മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്താ മടങ്ങിയത്. തുടര്‍ന്ന് സ്നേഹ വിരുന്നും നടന്നു.
0 Comments