എടത്വ : എടത്വയിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം ആയ സാഹചര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എടത്വ വികസന സമതി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് അധ്യക്ഷത വഹിച്ചു. ജോ.സെക്രട്ടറി ടോമിച്ചന്‍ കളങ്ങര പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി ഷാജി മാധവൻ, വൈസ് പ്രസിഡന്റ്മാരായ അഡ്വ. ഐസക്ക് രാജു, പിഡി.രമേശ്കുമാർ, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം, , സാബു മാത്യു കളത്തൂർ എന്നിവർ പ്രസംഗിച്ചു.
എടത്വ വികസന സമിതി ഓണാഘോഷം 20 ന് 11ന് എടത്വ പാഷൻസ് ഹോട്ടലിൽ നടക്കും. പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്യും. എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേശ്മ ജോൺസൺ സന്ദേശം നല്കും.
പരുമല സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ തലവടി ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ വാലയിൽ സാം മാത്യു (48) ഡ്യൂട്ടിക്ക് പോകുമ്പോൾ തൊട്ടടി പാലത്തിന് സമീപം നായ് കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് ഒരാഴ്ചയോളം ചികിത്സയിലായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും കെഎസ്ആർടിസി ക ണ്ടക്ടറുമായ പരുത്തിക്കൽ പി ഡി സുരേഷ് സ്ഥലത്തെത്തി വാഹനത്തിൽ ആശുപ്രതിയിൽ എത്തിച്ചു. കൈയ്ക്കും കാലിനും പരിക്ക് ഉണ്ടെങ്കിലും ഹെൽമറ്റ് ഉപയോഗിച്ചതിനാൽ തലയ്ക്ക് പരുക്ക്സംഭവിച്ചില്ല.സ്ക്കൂട്ടറിന് കേട് സംഭവിച്ചു.
രാത്രി കാലയളവില്‍ നിരവധി നായ്ക്കൾ ഈ പ്രദേശത്ത് യാത്രക്കാരെ ശല്യം ചെയ്യാറുണ്ട്.എടത്വ , തലവടിയിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകാൻ കാരണം അധികൃതരുടെ അലംഭാവമാണ്. റോഡിന്റെ വശങ്ങളിലും തുറസായ സ്ഥലത്തും മാലിന്യം നിക്ഷേപിക്കുന്നതിനാൽ നായ്ക്കൾക്ക് ഭക്ഷണത്തിന് ക്ഷാമമില്ല. പൊതു സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നായ്ക്കളുടെ ശല്യം കുറയ്ക്കുന്നതിന് സുപ്രീം കോടതിയുടെ ഉത്തരവ് അധികൃതർ പാലിക്കണമെന്നും എടത്വ വികസന സമിതി ആവശ്യപ്പെട്ടു .

0 Comments