തലവടി : സിഎംഎസ് ഹൈസ്ക്കൂളില്‍ ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവര്‍ക്ക് പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ റവ തോമസ് നോർട്ടൻ വിദ്യാ മികവ് 2026 പുരസ്ക്കാരം ജൂൺ 25ന് 10ന് നല്കും.പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ. സോജി വർഗ്ഗീസ് ജോൺ ഉദ്ഘാടനം ചെയ്യും.പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു അധ്യക്ഷത വഹിക്കും. കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി അഡ്വ ഐസക്ക് രാജു അനുമോദന സന്ദേശം നല്കും.സ്ക്കൂൾ ഉപദേശക സമിതി അംഗം ജേക്കബ് ചെറിയാൻ പൂവക്കാട് വിദ്യാർത്ഥികൾക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിക്കുമെന്ന് ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വാലയിൽ ഇടിക്കുള,ട്രഷറാർ എബി മാത്യു ചോളകത്ത് എന്നിവർ അറിയിച്ചു.
വിദ്യാ മികവ് പുരസ്ക്കാരം സ്പോൺസർ ചെയ്തത് പൂർവ്വ വിദ്യാർത്ഥികളായ വളവുങ്കൽ മാത്യു വി. ജോർജ്ജ്, ജോൺസ് വില്ലയിൽ ഏബ്രഹാം പി ജോൺ എന്നിവരാണ്.

0 Comments