ad

Ticker

6/recent/ticker-posts

ഓപ്പറേഷൻ തണ്ടർ: കഞ്ചാവുമായി സഹോദരങ്ങളടക്കം മൂന്ന് പേർ അറസ്റ്റിൽ



Uploaded Image
ബാവലി: ലഹരിവസ്തുക്കൾ ഉന്മൂലനം ചെയ്യുന്നതിനായി സംസ്ഥാന വ്യാപകമായി എക്സൈസ് ഡിപ്പാർട്ട്മെന്റ് നടത്തി വരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം ദിലീപിന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയുമായി നടത്തിയ സംയുക്ത പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 150 ഗ്രാം ഉണക്ക കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണിയാരം സ്വദേശി പുല്ലാപ്പിൽ സാദിക്ക്. എം (30), സഹോദരൻ ഷഹഫുദ്ദീൻ.എം (27), തവിടിഞ്ഞാൽ സ്വദേശി ഗോകുലം വീട്ടിൽ ഉല്ലാസ് (25) എന്നിവരെ അറസ്റ്റു ചെയ്തു. കഞ്ചാവ് കടത്തിയ കെ.എൽ 72 7645 നമ്പർ കാറും കസ്റ്റഡിയിൽ എടുത്തു. പരിശോധന പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അജയകുമാർ കെ. കെ, പ്രിവന്റീവ് ഓഫീസർ പ്രജീഷ് എ.സി, സിവിൽ എക്സൈസ് ഓഫീസർമാരായ മഹേഷ് കെ.എം, വിപിൻ.പി, അതുൽ ആനന്ദ്, അമൽ ജിഷ്ണു എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments