ad

Ticker

6/recent/ticker-posts

വൈദീകന്റെ ഗോൾ കിക്ക് വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ആവേശമായി ;തലവടി സിഎംഎസ് ഹൈസ്ക്കൂളില്‍  ലഹരിമുക്ത കേരളത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ വൺ മില്യൻ തൂഫാൻ ഗോൾസ്.


തലവടി: വൈദീകന്റെ ഗോൾ കിക്ക് വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ആവേശമായി.തലവടി സിഎംഎസ് ഹൈസ്ക്കൂളില്‍  ലഹരിമുക്ത കേരളത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ വൺ മില്യൻ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ്  2026 പദ്ധതിയുടെ ഭാഗമായി  പെനൽറ്റി കിക്ക് ക്യാമ്പയിൻ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ്  റവ സോജി വർഗ്ഗീസ് ജോൺ  ഗോൾ കിക്ക് എടുത്ത്  ഉദ്ഘാടനം ചെയ്തത്‌ ആണ് അധ്യാപകര്‍ക്കും വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവേശമായത് 

പൂർവ്വ  വിദ്യാർത്ഥി സംഘടനയുടെ സഹകരണത്തോടെ നടന്ന പൊതുസമ്മേളനം  ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ  റീത്താമ്മ തോമസ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു അധ്യക്ഷത വഹിച്ചു.ബോബൻ തോമസ് മാപ്പിളശേരി  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി  കൊടുത്തു.പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള നറുക്കെടുപ്പ് വിജയിയെ കണ്ടെത്തു ന്നതിനുളള 'പ്രവചന പെട്ടി'  സ്പോർട്സ് കൺവീനർ രമ്യ ബാബുവിന് സമ്മാനിച്ചു.

വണ്ടർ ബീറ്റ്സ് കൺവീനർ ജിബി ഈപ്പൻ ,സ്കൂൾ ചെയർമാൻ വിജിൽ വർക്കി , പി ബി ആര്യൻ ,എസ് ശ്രീദേവ് ,ജോബിൻ ഡി ജോസഫ്,തുടങ്ങിയവര്‍ പ്രസംഗിച്ചു. തങ്ങളുടെ മക്കളുടെ കളം നിറഞ്ഞ മത്സര ആവേശം ചടങ്ങിൽ സംബന്ധിച്ച മാതാപിതാക്കൾക്ക് ഏറെ കൗതുകകരമായി.

സ്‌കൂളുകളിൽ 10 ലക്ഷം ഗോളുകൾ നേടുക എന്ന ലക്ഷ്യത്തോടെയുള്ള ഈ കാമ്പെയ്‌നിൽ വിദ്യാഭ്യാസം,  കായികം, സാങ്കേതിക വിദ്യ, ലഹരി വിരുദ്ധ ബോധവല്‍ക്കരണം എന്നിവ സമന്വയിപ്പിച്ചുള്ള സമഗ്ര മുന്നേറ്റമായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ധീരമായി കളിക്കുക, ശുദ്ധിയായി ജീവിക്കുക, ഒരുമിച്ച് ജീവിക്കുക എന്ന സന്ദേശമുയർത്തുന്ന ഈ ക്യാമ്പയിൻ  കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒരു പുതിയ സാമൂഹിക വിദ്യാഭ്യാസ മുന്നേറ്റമാണ്.
Uploaded Image

Post a Comment

0 Comments