ad

Ticker

6/recent/ticker-posts

പദവിയില്ലെങ്കിലും ജനസേവനത്തിൽ മുൻപന്തിയിൽ; മാരാക്കരയുടെ സ്വന്തം ഒ.പി. കുഞ്ഞിമുഹമ്മദ്


Uploaded Image
മാരാക്കര: ജനപ്രതിനിധി എന്ന പദവി ഇല്ലെങ്കിലും ജനങ്ങൾക്കിടയിൽ ഇന്നും ഒരു മെമ്പറുടെ ഉത്തരവാദിത്തത്തോടെയും ആത്മാർത്ഥതയോടെയും പ്രവർത്തിച്ച് മാതൃകയാകുകയാണ് മാരാക്കര ഗ്രാമപഞ്ചായത്തിലെ മുൻ മെമ്പറായ ഒ.പി. കുഞ്ഞിമുഹമ്മദ് .

പഞ്ചായത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങളിലും പൊതുപ്രശ്നങ്ങളിലും സജീവ സാന്നിധ്യമായി തുടരുന്ന അദ്ദേഹം, ജനങ്ങൾക്ക് ആവശ്യമായ ഇടങ്ങളിൽ നേരിട്ട് ഇടപെട്ട് പരിഹാരങ്ങൾ കണ്ടെത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്തിടെ പഞ്ചായത്തിൽ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ള വിതരണം തടസപ്പെട്ട സ്ഥലത്ത് തൊഴിലാളികൾക്കൊപ്പം നേരിട്ടെത്തി അറ്റകുറ്റപ്പണികൾക്ക് നേതൃത്വം നൽകുകയും പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ ഇടപെടുകയും ചെയ്തു.

പദവി അവസാനിച്ച ശേഷവും ഒരു ജനപ്രതിനിധിയുടെ കടമയും ഉത്തരവാദിത്തവും മറക്കാതെ പ്രവർത്തിക്കുന്ന ഒ.പി. കുഞ്ഞിമുഹമ്മദിന്റെ  സേവന മനോഭാവം നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റുകയാണ്. അധികാര സ്ഥാനങ്ങൾ മാറിയാലും ജനങ്ങളോടുള്ള പ്രതിബദ്ധതയും സേവന സന്നദ്ധതയും മാറരുതെന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന് നൽകുന്നത്.

ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും സ്വന്തം കാര്യങ്ങളായി ഏറ്റെടുത്ത് ഇന്നും ജനങ്ങൾക്കിടയിൽ സജീവമായി ഇടപെടുന്ന ഒ.പി. കുഞ്ഞിമുഹമ്മദ് , മാരാക്കരയുടെ സാമൂഹിക-വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ സാന്നിധ്യമായി തുടരുകയാണ്.

Post a Comment

0 Comments