ad

Ticker

6/recent/ticker-posts

കറവപശു കാലിതീറ്റയും ധാതുലവണ മിശ്രിതവും വിതരണം ചെയ്തു

കടപ്പുറം പഞ്ചായത്തിൽ ജനകീയാസൂത്രണം 2025- 26 വർഷത്തെ പദ്ധതികളുടെ ഭാഗമായി കറവപ്പശുവിന് കാലി തീറ്റ പദ്ധതിയുടെയും ധാതു ലവണ മിശ്രിതം പദ്ധതിയുടെയൂം സംയുക്ത ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു. കടപ്പുറം പഞ്ചായത്തിനെ പാൽ ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിപ്പിക്കുക , സ്വയം തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുക,വീട്ടമ്മമാരെ സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.ഏകദേശം 10 ലക്ഷത്തോളം രൂപ വകയിരുത്തിയിട്ടുണ്ട് .ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൻസൂർ അലി അധ്യക്ഷത വഹിച്ചു. വെറ്റിനറി ഡോക്ടർ ഡോ.എൻ ബി സെബി പദ്ധതി വിശദീകരണം നടത്തി. മെമ്പർമാരായ പി എ മുഹമ്മദ്, ഷീജ രാധാകൃഷ്ണൻ ,ഐശ്വര്യ ഫാർമേഴ്സ് ക്ലബ് പ്രസിഡൻ്റ് ആർ കെ ഇസ്മായിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മൃഗസംരക്ഷണം വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ എ വി അബ്ദുൽ ഗഫൂർ സ്വാഗതവും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഫസൽ റഹ്മാൻ നന്ദിയും പറഞ്ഞു

Post a Comment

0 Comments