ad

Ticker

6/recent/ticker-posts

തലവടി സിഎംഎസ് സ്ക്കൂൾ  സ്ഥാപകൻ  മിഷണറി  തോമസ് നോർട്ടന്റെ അർദ്ധകായ പ്രതിമ സ്ഥാപിച്ച ജോർജ്ജ് മാത്യുവിന്റെ സംസ്ക്കാരം ചൊവ്വാഴ്ച .

എടത്വ : തലവടി  സിഎംഎസ് സ്ക്കൂൾ  സ്ഥാപകൻ  മിഷണറി  തോമസ് നോർട്ടന്റെ അർദ്ധകായ പ്രതിമ സ്ഥാപിച്ച ജോർജ്ജ് മാത്യുവിന്റെ സംസ്ക്കാരം ഡിസംബർ 23 ചൊവ്വാഴ്ച 3ന് തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് സെമിത്തേരിയിൽ നടക്കും.1816ൽ കേരളത്തില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിക്കുകയും ബൈബിൾ  മലയാളത്തിലേക്ക്  പരിഭാഷപ്പെടുത്തുവാൻ മുഖ്യ പങ്ക് വഹിക്കുകയും  ചെയ്ത മിഷണറിയാണ് തോമസ് നോർട്ടൺ. 




ഭിലായി സ്റ്റീൽ  പ്ലാന്റ് മുൻ ഉദ്യോഗസ്ഥനായിരുന്നു കുന്തിരിക്കല്‍  പുത്തൻപറമ്പിൽ മിസ്പയിൽ ജോർജ്ജ് മാത്യു. മൃതദേഹം  രാവിലെ  7ന്  ഭവനത്തിൽ  കൊണ്ട് വരുന്നതും ആദ്യ ഘട്ടം  ശുശ്രൂഷകള്‍ക്ക്  ബിഷപ്പ്  റൈറ്റ്  റവ തോമസ്  സാമുവേൽ വാലയിൽ  നേതൃത്വം  നല്കും. 

9 മുതൽ ഉച്ചയ്ക്ക്  2 വരെ  തലവടി സെന്റ് തോമസ് സിഎസ്ഐ ദൈവാലയത്തിലെ  പൊതു ദർശനത്തിന് വെയ്ക്കും.തുടര്‍ന്ന് സിഎസ്ഐ മദ്ധ്യ കേരള  മഹായിടവക അദ്ധ്യക്ഷൻ ബിഷപ്പ് റൈറ്റ് റവ ഡോ. മലയിൽ  സാബു കോശി ചെറിയാൻ ,മുൻ  മോഡറ്റേർ ബിഷപ്  തോമസ് കെ ഉമ്മൻ, ഇവാഞ്ചലിക്കൽ ചർച്ച് ഓഫ്  ഇന്ത്യ പ്രിസൈഡിംഗ് ബിഷപ്പ്  റൈറ്റ്  റവ തോമസ് ഏബ്രഹാം എന്നിവരുടെ സഹകാർമ്മികത്വത്തിൽ  സംസ്ക്കാര ശുശ്രൂഷകള്‍ നടക്കും.സിഎസ്ഐ തോലശ്ശേരി ഇടവക വികാരി റവ. സി. വൈ തോമസ്  ദൈവാലയത്തിലെ ശുശ്രൂഷകൾക്ക് നേതൃത്വം നല്കും. 

1839 നവംബർ 2ന്  തലവടി കുന്തിരിക്കൽ  സിഎസ്ഐ ദൈവാലയത്തിന്  സ്ഥലം വാങ്ങുകയും 1839 ൽ സിഎംഎസ് സ്ക്കൂൾ സ്ഥാപിച്ച സിഎംഎസ് ആംഗ്ലിക്കന്‍ മിഷണറിയായിരുന്ന തോമസ് നോർട്ടന്റെ സ്മരണ നിലനിര്‍ത്താന്‍ വരുംതലമുറയ്ക്ക് അവബോധം  നല്കുന്നതിനും ലക്ഷ്യമിട്ട് റവ. തോമസ് നോർട്ടൻ നഗറിൽ അർദ്ധകായ പ്രതിമ നിർമ്മിച്ചു നല്കിയ പൂർവ്വ വിദ്യാർത്ഥിയാണ് പരേതനായ ജോർജ്ജ് മാത്യൂ.ഇദ്ദേഹത്തിന്റെ അർദ്ധകായ പ്രതിമ സ്ഥാപിച്ചത് 2019 സെപ്റ്റംബർ 2ന് ആണ്.  സ്കൂളിന്റെ പൂർവ വിദ്യാർത്ഥി സംഘടനയെ നിലവിൽ  നയിക്കുന്ന റവ. മാത്യൂ പി ജോർജ്ജ് പരേതനായ ജോർജ്ജ് മാത്യൂവിന്റെ മകനാണ്. 

ജോർജ്ജ് മാത്യുവിന്റെ നിര്യാണത്തില്‍ കുട്ടനാട് എംഎൽഎ തോമസ് കെ തോമസ്,  തലവടി  ഗ്രാമ പഞ്ചായത്ത്  അംഗം  റീത്താമ്മ തോമസ്, സിഎസ്ഐ സ്കൂൾസ് കോർപറേറ്റ് മാനേജർ റവ.സുമോദ് സി. ചെറിയാൻ, സിഎംഎസ് ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യു, പൂർവ്വ വിദ്യാർത്ഥി സംഘടന രക്ഷാധികാരി റവ.മാത്യൂ ജിലോ നൈനാൻ, ട്രഷറാർ എബി മാത്യു ചോളകത്ത് , എക്സിക്യൂട്ടീവ് അംഗങ്ങളായ ബെറ്റി  ജോസഫ്, അഡ്വ ഐസക്ക് രാജു,സജി  എബ്രഹാം ,ജേക്കബ് പൂവക്കാട്, സുചീന്ദ്ര ബാബു,മാത്യൂസ് പ്രദീപ് ജോസഫ്, ഡേവിഡ് ജോൺ,ജിബി ഈപ്പൻ . എന്നിവർ അനുശോചിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ അന്ത്യോപചാരം 12.30 ന് അർപ്പിക്കും.


ആദരാഞ്ജലികൾ. 
⚫✒️ ഡോ.ജോൺസൺ വാലയിൽ ഇടിക്കുള,
ജനറൽ സെക്രട്ടറി,

Post a Comment

0 Comments