ad

Ticker

6/recent/ticker-posts

വെട്ടിച്ചിറ ടോൾ കേന്ദ്രത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണം: സിപിഐ എം


വളാഞ്ചേരി : വെട്ടിച്ചിറ ടോൾ കേന്ദ്രത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ആതവനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടിച്ചിറ യിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെയുള്ള പ്രദേശിക വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകുക, കാൽനട യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കുക, മാലിന്യം ഡ്രൈനേജിലേക്ക് ഒഴുക്കുന്നത് നിർത്തലാക്കുക, ചുങ്കം - പുത്തനത്താണി സർവീസ് റോഡ് പ്രവർത്തി പൂർത്തീകരിക്കുക. എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സംഘടിപ്പിച്ചത്. സിപിഐ എം ഏരിയാ സെക്രട്ടറി വി കെ രാജീവ്‌ ഉദ്ഘാടനം ചെയ്തു. പി വിജയൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം സി വിജയകുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ പി പവിത്രൻ, കെ പി കേശവദാസ്, സി രാജേഷ്, സി അനൂപ് എന്നിവർ സംസാരിച്ചു. ഉസ്മാൻ പൂളക്കോട് സ്വാഗതവും വി പി ഹനീഫ നന്ദിയും പറഞ്ഞു.

Post a Comment

0 Comments