എടത്വാ: വിമുക്തഭടൻ പച്ച മണ്ണാംതുരുത്തിൽ എം.ടി വർഗീസ് (ജോർജ്ജുകുട്ടി - 80) അന്തരിച്ചു. സംസ്കാരം ഫെബ്രുവരി 8ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് പച്ച - ചെക്കിടിക്കാട് ലൂർദ്ദ് മാതാ പള്ളിയിൽ.
പരേതൻ ചെക്കിടിക്കാട് മിൽമ പ്രസിഡൻ്റ്, പച്ച എരവുകരി നെല്ലുത്പാദന സമിതി പ്രസിഡൻ്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: കരുവാറ്റ കൊച്ചുമുട്ടകളം കുടുംബാംഗം പരേതയായ ത്രേസ്യാമ്മ വർഗീസ്.
മക്കൾ: അഡ്വ. വിനോദ് വർഗീസ് (വൈസ് പ്രസിഡന്റ്, ആന്റപ്പൻ അമ്പിയായം സ്മാരക സമിതി ),
വിനീത് വർഗീസ്.
മരുമക്കൾ: ജിസ് റോസ് കുര്യൻ (അധ്യാപിക, എടത്വാ സെൻ്റ് മേരീസ് എൽ. പി സ്കൂൾ), ബിൻസി വിനീത് (നന്നാട്ട്, ചെക്കിടിക്കാട്).

0 Comments