ad

Ticker

6/recent/ticker-posts

മങ്കട ബ്ലോക്ക് പഞ്ചായത്ത് ‘ജീവൻ ധാര മങ്കട’ പ്രോജക്ട് ലോഞ്ചിംഗ്; സർവേയർമാർക്ക് പരിശീലനം

മങ്കട: മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനായി മങ്കട ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച 'ജീവൻ ധാര മങ്കട' പ്രോജക്ടിന്റെ ലോഞ്ചിംഗും സർവേയർമാർക്കുള്ള പരിശീലനവും നടത്തി.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും അതിനായി മാതൃക ഡി.പി.ആർ തയ്യാറാക്കുന്നതിനുമായി സംഘടിപ്പിച്ച പരിപാടി ഇന്ന് (മാർച്ച് 10, 2026) ബ്ലോക്ക് കോൺഫറൻസ് ഹാളിൽ നടന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജുവൈരിയ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മങ്കട നിയോജകമണ്ഡലം എം.എൽ.എ മഞ്ഞളാം കുഴി  അലി  ഉദ്ഘാടനം ചെയ്തു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മലപ്പുറം ജില്ലാ ജോയിന്റ് പ്രോഗ്രാം കോഡിനേറ്റർ പ്രീതി മേനോൻ പ്രോജക്ടിനെ കുറിച്ച് വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. മജീദ് സ്വാഗതം പറഞ്ഞു.

പരിശീലനാർഥികളായി എത്തിയ Government Arts and Science College Nilambur, HM College Manjeri, Al Jamia College Perinthalmanna എന്നീ കോളജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് Government Arts and Science College Nilambur ജിയോഗ്രഫി വിഭാഗം പ്രൊഫസർ ഡോ. ഗോവിന്ദൻകുട്ടി പരിശീലനം നൽകി.

മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങളുടെ ആവശ്യകതയെ കുറിച്ച് പെരിന്തൽമണ്ണ സോയിൽ കൺസർവേഷൻ ഓഫീസർ പ്രിൻസ് ജയരാജ് ക്ലാസ് എടുത്തു.

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.പി. സാദിക്കലി, റുമൈസ കുന്നത്ത്, പ്രസീന, മെമ്പർമാരായ സമീറ, സാബിറ എന്നിവർ പങ്കെടുത്തു. ജോയിന്റ് ബി.ഡി.ഒ ആനന്ദ ശങ്കർ നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments