ad

Ticker

6/recent/ticker-posts

കോട്ടക്കൽ: കളിയിലുമുണ്ട് കാര്യം” — അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ലോഗോ പ്രകാശനം

കോട്ടക്കൽ: യുവജനങ്ങളിൽ കായികാത്മാവും സൗഹൃദവും വളർത്തുന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന 17-ാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം നടത്തി. കോട്ടക്കൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ദീപ് കുമാർ ലോഗോ പ്രകാശനം ചെയ്തു.

അൽ അസ്ഹർ സെക്രട്ടറി നസീർ ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രവർത്തക സമിതി അംഗങ്ങളായ റഫീക്ക് കല്ലൻ, മജീദ്, മുജീബ് എ.ടി, ബഷീർ രണ്ടത്താണി, പ്രദീപ് എന്നിവരും ഓർഗനൈസിംഗ് കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

വാർഷികമായി സംഘടിപ്പിക്കുന്ന ഈ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 2026 ഏപ്രിൽ 16 ന് കോട്ടക്കൽ പുത്തൂർ ബൈപാസിൽ ആരംഭിക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിലേക്ക് കായികപ്രേമികൾ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

"കളിയിലുമുണ്ട് കാര്യം" എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് യുവജനങ്ങളിൽ കായികാസക്തിയും സഹോദരത്വവും വളർത്തുകയാണ് ടൂർണമെന്റിന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

Post a Comment

0 Comments