കുട്ടനാട് (ആലപ്പുഴ) : ഇന്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷൻ രണ്ടാമത് ഇന്റർനാഷണൽ കൺവെൻഷൻ പ്രൗഢ ഗംഭീരമായി നടന്നു. പ്രശസ്ത സംവിധായകൻ ബ്ലെസി തിരുവല്ല ഇന്റർനാഷണൽ കൺവെൻഷൻ ഉത്‌ഘാടനം ചെയ്തു. കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിയുടെ അമരക്കാരനും ഇന്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റും കൂടിയായ കുര്യൻ പ്രക്കാനം യോഗത്തിൽ അധ്യക്ഷത വഹിച്ചു.തോമസ് കെ തൊമസ് എംഎൽഎ യോഗത്തിൽ മുഖ്യാതിഥി ആയിരുന്നു. മുൻ എംഎൽഎ കെ കെ ഷാജു, ആറന്മുള പള്ളിയോട സമതി പ്രസിഡന്റ് സാംബദേവൻ കെ വി, ചുണ്ടൻ വള്ളം ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആർ കെ കുറുപ്പ് , താഴത്തങ്ങാടി വള്ളംകളിയുടെ സംഘടകൻ കുരിയച്ചൻ കെ ജി തുടങ്ങി നിരവധി പ്രമുഖര്‍ യോഗത്തിൽ പങ്കെടുത്തു. വേൾഡ് മലയാളീ കൌൺസിൽ ഗോബൽ അംബാസിഡർ ജോസ് കോലത്തു യോഗത്തിൽ സ്വാഗതം പറഞ്ഞു. കൺവെൻഷൻ കോഓർഡിനേഷൻ ചെയർമാൻ അശ്വന്ത് തായങ്കരി , കൺവെൻഷൻ കൺവീനർ ജഗേഷ് വീയപുരം, അജിത് കാരിച്ചാൽ തുടങ്ങി വള്ളംകളി മേഖലയിലെ പ്രമുഖരായ ഐബിആർ എഫ് നേതാക്കൾ കൺവെൻഷന് നേതൃത്വം നൽകി.
കേരളത്തിലെ വള്ളംകളി എന്ന മഹോത്സവത്തെ കാനഡ എന്ന രാജ്യത്തേക്ക് പറിച്ചുനടുക എന്ന് പറയുന്നത് വളരെ ദുഷ്കരമായ ഒരു കാര്യമായിരുന്നു .എന്നാൽ കാനഡയിലെ ബ്രാംപ്ടൻ മലയാളി സമാജം എന്ന പ്രസ്ഥാനം ഈ വള്ളംകളി കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളി എന്ന പേരിൽ കാനഡയിൽ നടപ്പാക്കുകയും അത് 15 വർഷം പൂർത്തീകരിക്കുകയും ചെയ്തിരിക്കുന്നു .വിദേശത്ത് നടക്കുന്ന ഏറ്റവും വലിയ വള്ളംകളി എന്ന് മാത്രമല്ല പ്രവാസലോകത്തെ ഏറ്റവും ആദ്യത്തെ വള്ളംകളിയുമാണ് കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളി. ഈ വള്ളംകളിക്കു കാനഡയിലെ കേന്ദ്രമന്ത്രിമാർ, എംപിമാർ സംസ്ഥാന മന്ത്രിമാർ, എം പി പി മാർ സിറ്റി മേയർ , പോലീസ്, ഫയർഫോഴ്സ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ തുടങ്ങിയവർ പങ്കെടുക്കുന്ന ഒരു വലിയ മഹാമേളയായി മാറിയിരിക്കുന്നു .ഈ വള്ളംകളിയുടെ ഭാഗമായി ഇക്കഴിഞ്ഞ വർഷം വള്ളംകളി മേഖലയിലെ പിന്നണി പ്രവർത്തകരെ ആദരിക്കുന്ന ഒരു ചടങ്ങ് ആറന്മുളയിൽ വച്ച് നടക്കുകയുണ്ടായി പ്രസ്തുത സമ്മേളനത്തിൽ വള്ള ശില്പികളെയും വള്ളപ്പാട്ട് ആചാര്യന്മാരെയും ഉൾപ്പെടെ വിവിധ മഹാരഥന്മാരെ ആദരിക്കുകയുണ്ടായി. അന്ന് വിവിധ വള്ളംകളികളെ പ്രതികരിച്ച് ഉള്ള ആളുകൾ പങ്കെടുത്ത ആ കൺവെൻഷൻ ഒരു വാൻ വിജയമായി മാറി .ആ മീറ്റിങ്ങിൽ വെച്ച് സംഘാടകനായ കുര്യൻ പ്രക്കാനം ഉയർത്തിയ ആശയമാണ് ആഗോള രംഗത്ത് വള്ളംകളി സംഘടനകളെയും പ്രവർത്തകരെയും വള്ളംകളി പ്രേമികളെയും ഉൾപ്പെടെ കോർത്തിണക്കി ഒരു പ്രസ്ഥാനം രൂപീകരിക്കുക എന്നത്.തുടർന്ന് കുര്യൻ അതിനു വേണ്ടി കഠിന പരിശ്രമം നടത്തി ഐ ബി ആർ എഫ് എന്ന സംഘടനക്കു രൂപംനൽകുകയും ചെയ്തു. പതിനാറാമത്തെ കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിമായി അനുബന്ധിച്ച് രണ്ടാമത്തെ ഇന്റർനാഷണൽ കൺവെൻഷനായി കുര്യൻ പ്രക്കാനം കേരളത്തിൽ എത്തുകയും ഐബിആർഎഫ് എന്ന ആശയവുമായി യോജിക്കാവുന്ന എല്ലാ സംഘടനകളെയും വള്ളംകളി മേഖല ഉള്ളവരെയും നേരിൽ കാണുകയും ആശയ സംവാദം നടത്തുകയും തുടർന്ന് ഐ ബി ആർ എഫിന്റെ പ്രവർത്തന ഉദ്ഘാടനം ഈ കൺവെൻഷൻ അനുബന്ധിച്ച് നടത്തുവാൻ തീരുമാനിച്ചു. ഇന്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷൻ എന്നത് വള്ളംകളി മേഖലയിലുള്ള ഒരു ആഗോള കൂട്ടായ്മയാണ്. വള്ളംകളി മേഖലയുള്ള സംഘാടകരും തുഴക്കാരും സമിതികളും വള്ളംകളി പ്രേമികളും തുടങ്ങിയ എല്ലാവരും ഉൾപ്പെടുന്ന ഒരു കൂട്ടായ്മയാണ് ഇന്റർനാഷണൽ ബോട്ട് ഫെഡറേഷൻ. ഈ കൺവെൻഷനോട് കൂടി സംഘടന എന്ന നിലയിൽ ഐ ബി ആർ എഫ് പ്രവർത്തോനോത്‌ഘാടനം നടന്നു .
🟣✒️ ഡോ.ജോൺസൺ വി ഇടിക്കുള.
( ഓവർസീസ് മീഡിയ കോർഡിനേറ്റർ - കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളി.)

0 Comments