നിരണം: നിരണം ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിലെ കുട്ടികൾക്ക് പഠനോപകരണ വിതരണവും, പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുകയും ചെയ്തു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ യോഗം ഉദ്ഘാടനം നിർവഹിച്ചു. പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. 14-ാം വാർഡ് മെമ്പർ അജോയ് കെ വർഗീസ് അധ്യക്ഷത വഹിച്ചു.
കുട്ടികൾക്കുള്ള പഠനോപകരണത്തിന്റെ വിതരണോദ്ഘാടനം നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പൻ നിർവഹിച്ചു. വാർഡിലെ എല്ലാ കുട്ടികൾക്കും പഠനോപകരണം വിതരണം ചെയ്തു. പി എൻ ബാലകൃഷ്ണൻ, രാജൻ കെ വർഗീസ്, നിധീഷ് നിരണം, ബിജി സന്തോഷ്, മേരി റംസി തുടങ്ങിയവർ പ്രസംഗിച്ചു.

0 Comments