നിരണം: സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ പരിസ്ഥിതി ദിന ഞായർ ആചരിച്ചു.
രാവിലെ 9ന് ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ വിശുദ്ധ കുർബാനക്ക് നേതൃത്വം നല്കി.തുടർന്ന് നടന്ന പരിസ്ഥിതി ദിനാചരണം നിരണം ഗ്രാമ പഞ്ചായത്ത് അംഗം അജോയി കെ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഡീക്കൻ ഷാൽബിൻ മർക്കോസ് പരിസ്ഥിതി ദിന സന്ദേശം നല്കി.ഇടവക സെക്രട്ടറി ഡോ ജോൺസൺ വി ഇടിക്കുള ,ഖജാൻജി സെൽവരാജ് വിൽസൺ ,വുമൺസ് ഫെലോഷിപ്പ് പ്രസിഡന്റ് പി കെ മറിയാമ്മ, ഇടവക ,സണ്ടേസ്കൂൾ ഹെഡ്മിസ്ട്രസ് ഷിനു തേവേരിൽ , യൂത്ത് ഫോറം സെക്രട്ടറി ഡാനിയേൽ വാലയിൽ എന്നിവർ പ്രസംഗിച്ചു.
ദൈവാലയത്തിന്റെ പരിസരത്ത് നടുന്നതിനുള്ള തെങ്ങിൻ തൈ നിരണം ഗ്രാമ പഞ്ചായത്ത് അംഗം അജോയി കെ വർഗ്ഗീസ് ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേലിന് കൈമാറി.

0 Comments