എടത്വ: തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ചെളിക്കുളമായ റോഡ് സഞ്ചാര യോഗ്യമാക്കുന്ന പ്രവൃത്തി ആരംഭിച്ചു.
എടത്വ - ആലംത്തുരുത്തി പ്രധാന റോഡിൽ നിന്നും തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച്, കുന്തിരിക്കൽ പോസ്റ്റ് ഓഫീസ്, തലവടി സിഎംഎസ് ഹൈസ്ക്കൂൾ എന്നിവിടങ്ങളിലേക്കുള്ള വഴിയാണ് ചെളിക്കുളമായത്.വെള്ളം കെട്ടി കിടന്ന് കുഴികൾ രൂപപെട്ടതുമൂലം വിദ്യാർത്ഥികൾക്കും പ്രദേശവാസികൾക്കും ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാന്‍ ആണ് പൂർവ്വ വിദ്യാർത്ഥി സംഘടന കൂട്ടായ്മ മുന്നോട്ടു വന്നത്.
കുടിവെള്ളത്തിനായി പൈപ്പ് ലൈന്‍ സ്ഥാപിച്ചത് മൂലം തകർന്ന റോഡ് താത്ക്കാലികമായി സഞ്ചാര യോഗ്യമാക്കുന്നതിന് തലവടി സിഎംഎസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സികൂട്ടിവ് യോഗം തീരുമാനിക്കുകയായിരുന്നു.പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു, ട്രഷറാർ എബി മാത്യു ചോളകത്ത്, അഡ്വ. ഐസക്ക് രാജു എന്നിവർ പ്രസംഗിച്ചു. ജിബി ഈപ്പൻ, ബോബന്‍ തോമസ് മാപ്പിളശ്ശേരിൽ എന്നിവർ കൺവീനർമാരായി ഉള്ള സമിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നതായി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വാലയിൽ ഇടിക്കുള പറഞ്ഞു.
തലവടി സിഎംഎസ് ഹൈസ്ക്കൂൾ
പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍
വൺ മില്യൻ തൂഫാൻ ഗോൾസ്
വേൾഡ് കപ്പ് 2026 ന്റെ ഭാഗമായി ഫുട്ബാള്‍ സൗഹൃദ മത്സരം ജൂലൈ 10 വെള്ളിയാഴ്ച വൈകിട്ട് 3ന് തകഴി ജോർജ്ജിയൻ ഒളിമ്പ്യൻ സ്പോട്ട്സ് സെന്ററിൽ നടക്കും.പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോൺ അധ്യക്ഷത വഹിക്കും.
ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ മുഖ്യാതിഥിയായി പങ്കെടുക്കും. പൂർവ്വ വിദ്യാർത്ഥി സംഘടന സ്പോർട്ട്സ് കൺവീനർ മാത്യൂസ് പ്രദീപ് ജോസഫ്, സ്കൂൾ സ്പോർട്ട്സ് കൺവീനർ രമ്യാ ബാബു എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

0 Comments