തലവടി : വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ് ഫുട്ബാള്‍ വേൾഡ് കപ്പിന്റെ ഭാഗമായി തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ പ്രവചന മത്സരത്തിൽ നിന്നും ഭാഗ്യശാലിയെ 21ന് സ്ക്കൂൾ അസംബ്ളിയിൽ വച്ച് തെരഞ്ഞെടുക്കും.
പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫുട്ബോൾ സൗഹൃദ മത്സരത്തിനിടയിൽ ആണ് വേൾഡ് കപ്പ് നേടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പേര് വിദ്യാർത്ഥികൾ എഴുതി പ്രവചന പെട്ടിയില്‍ നിക്ഷേപിച്ചത്.ലോക കപ്പ് കിരീടം സ്പെയിന്‍ നേടുമെന്ന് പ്രവചനം നടത്തിയ വിദ്യാർത്ഥികളിൽ നിന്നാണ് പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോൺ നറുക്കെടുപ്പ് നടത്തുന്നത്. പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു അധ്യക്ഷത വഹിക്കും.സ്പോർട്ട്സ് കൺവീനർ രമ്യാ ബാബു, സ്കൂൾ ചെയർമാൻ വിജിൽ വർക്കി എന്നിവർ പ്രസംഗിക്കും.
രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഭാഗ്യശാലിക്ക് ആകർഷകമായ സമ്മാനം പിന്നീട് നല്കുമെന്ന് ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വാലയിൽ ഇടിക്കുള, ട്രഷറാർ എബി മാത്യു ചോളകത്ത് എന്നിവർ അറിയിച്ചു.

0 Comments