തലവടി :ജാതി-മത- രാ ഷ്ട്രീയ ഭേദമന്യേ കേരളത്തിലെ ജനങ്ങളുടെ ആദരവും സ്നേഹവും നേടിയ അപൂർവ നേതാവും കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രിയായി എക്കാലവും ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്ന അനശ്വരനായ ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികം കോൺഗ്രസ് തലവടി തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. അനുസ്മരണ സമ്മേളനം ഡി.സി.സി അംഗം വർഗ്ഗീസ് വർഗ്ഗീസ് നാല്പത്തിഅഞ്ചിൽ ഉദ്ഘാടനം ചെയ്തു.സാധാരണക്കാരോടും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടും പുലർത്തിയ ആത്മബന്ധവും ജനകീയ പ്രവർത്തനശൈലിയുമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയ തെന്ന് അദ്ദേഹം അനുസ്മരിച്ചു.മണ്ഡലം പ്രസിഡന്റ് ജോയി വർഗ്ഗീസ് ചെക്കന്നാട് അധ്യക്ഷത വഹിച്ചു. ഡി.സി.സി. അംഗം എ.സി. മോഹനൻ ,ബൂത്ത് പ്രസിഡന്റ് പി.വി തോമസ്കുട്ടി,വി.സി. വർഗ്ഗീസ്, ചെറിയാൻ ജോർജ്ജ്, മാത്യു മത്തായി മടയാടിൽ, ജോണി ഉമ്മൻ കുന്നേൽ, റോയി കുന്നേൽ, രാജു വളവുങ്കൽ ,തങ്കച്ചൻ അട്ടിപറമ്പിൽ, ജിജിമോൾ ജോൺസൺ വാലയിൽ ,ചന്ദ്ര മോഹനൻ,
ബിനു വർഗ്ഗീസ് അണലിപറമ്പിൽ, ജോഷി ജയിംസ് വർഗ്ഗീസ് ,സുബിൻ വർഗ്ഗീസ്,സുജിത്ത് പി വർഗ്ഗീസ് പരുത്തിക്കൽ ,ജോൺ ഫിലിപ്പോസ് ,മോജിത്ത് ബിനു,മാത്യു വർഗ്ഗീസ് മുണ്ടകത്തില്‍, എന്നിവർ പ്രസംഗിച്ചു.

0 Comments