ad

Ticker

6/recent/ticker-posts

' ഷോട്ട് പുളിക്കത്ര ' കളിവള്ളം ഉടമ ജോർജ്ജ് ചുമ്മാറിനെ തലവടി ചുണ്ടൻ വള്ളം സമിതി അനുമോദിച്ചു.


എടത്വ: കുട്ടനാടൻ ജനതക്ക് ജലോത്സവ മേഖലയില്‍ അടക്കാനാവാത്ത ആവേശം സമ്മാനിച്ച മാലിയിൽ പുളിക്കത്ര തറവാട്ടിലെ ഇളം തലമുറക്കാരൻ "ഷോട്ട് പുളിക്കത്ര" കളിവള്ളം ഉടമ ജോർജ്ജ് ചുമ്മാറിനെ തലവടി ചുണ്ടൻ വള്ളം സമിതി അനുമോദിച്ചു.

മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം ജൂലൈ 25ന് നടത്തിയിരുന്നു. രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക ജലോത്സവ മേഖലകളിലെ നിരവധി പ്രമുഖര്‍  ചടങ്ങിൽ സംബന്ധിച്ചു.

 എന്നാൽ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ഏറ്റവും ഒടുവിലായി  വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ഉള്ള ഷോട്ട് പുളിക്കത്ര കളിവളളം നീരണിഞ്ഞത് 2017 ജൂലൈ 27ന് ആണ്. 

ജലോത്സവ ലോകത്തിന്  മാലിയിൽ പുളിക്കത്ര ജോർജ്ജ് ചുമ്മാർ നല്കുന്ന പ്രോത്സാഹനങ്ങളും സാമൂഹിക പ്രതിബദ്ധയും പ്രശംസനീയമെന്ന് തലവടി ചുണ്ടൻ വള്ളം സമിതി ഭാരവാഹികൾ പറഞ്ഞു. 

വള്ളപ്പുരയിൽ നടന്ന ചടങ്ങിൽ തലവടി ചുണ്ടൻ വള്ളം സമിതി പ്രസിഡന്റ് റിക്സൺ എടത്തിൽ,  സെക്രട്ടറി അരുൺ പുന്നശ്ശേരിൽ എന്നിവർ ചേർന്ന് പ്രവാസിയായ ജോർജ്ജ് ചുമ്മാറിനെയും ഇളം തലമുറക്കാരൻ ആദം ജോർജ്ജ് ചുമ്മാറിനെ യു അനുമോദിച്ചു.

സമിതി വൈസ് പ്രസിഡന്റ് ജോജി ജെ വൈലപ്പള്ളി, ടീം മാനേജർ ജോമോൻ ചക്കാലയിൽ,  ജോ. സെക്രട്ടറി ഡോ ജോൺസൺ വാലയിൽ ഇടിക്കുള, തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്‍  എക്സികൂട്ടിവ് അംഗം പ്രദീപ് കുറുന്തോട്ടക്കൽ,  ജേക്കബ് സി മാത്യൂ, വിൽസൺ പൊയ്യാലുമാലിൽ എന്നിവർ സംബന്ധിച്ചു.

ജലോത്സവ പ്രേമികളായവർ നല്കുന്ന പിന്തുണയ്ക്കും കരുതലിനും ജോർജ്ജ് ചുമ്മാർ മാലിയിൽ നന്ദി അറിയിച്ചു.
Uploaded Image

Post a Comment

0 Comments