ad

Ticker

6/recent/ticker-posts

തിരുവനന്തപുരം പ്രസ് ക്ലബിൽ “കേരള ബഡ്ജറ്റും തീരദേശ ജനതയും” സെമിനാർ സംഘടിപ്പിച്ചു

Uploaded Image

തിരുവനന്തപുരം: തീര ഭൂ സംരക്ഷണ വേദി സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ “കേരള ബഡ്ജറ്റും തീരദേശ ജനതയും” എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരം പ്രസ് ക്ലബിൽ സെമിനാർ സംഘടിപ്പിച്ചു. ശനിയാഴ്ച (25/07/2026) ഉച്ചയ്ക്ക് 2.00 മുതൽ വൈകിട്ട് 5.00 വരെ നടന്ന പരിപാടിയിൽ സംസ്ഥാന ചെയർപേഴ്സൺ ശ്രീമതി മാഗ്ലിൻ ഫിലോമിന അധ്യക്ഷത വഹിച്ചു. തീരദേശ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന അഡ്വ. വിൻസന്റ് എംഎൽഎ സെമിനാർ ഉദ്ഘാടനം ചെയ്തു.

തീരദേശ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ അടുത്തറിയുന്ന ഡോ. ജോൺസൺ ജമ്മൻറ്, പ്രമുഖ സമുദ്രശാസ്ത്രജ്ഞനായ ഡോ. കെ.വി. തോമസ്, സാമ്പത്തിക വിദഗ്ധൻ ഡോ. ജോൺ സാമുവേൽ എന്നിവർ വിഷയാവതരണം നടത്തി. സംസ്ഥാന ബഡ്ജറ്റിൽ മത്സ്യത്തൊഴിലാളി മേഖലയുമായി ബന്ധപ്പെട്ട നല്ലതും വെല്ലുവിളികളും വിശദമായി ചർച്ച ചെയ്യപ്പെട്ടു.

ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ “മിഷൻ സമുദ്ര” പദ്ധതിയെ കുറിച്ച് മത്സ്യത്തൊഴിലാളികൾ ആശങ്ക രേഖപ്പെടുത്തി. മത്സ്യത്തൊഴിലാളി മേഖലയിലെ എല്ലാ വികസന പദ്ധതികളും, പ്രത്യേകിച്ച് പുനരധിവാസ പദ്ധതികൾ ഉൾപ്പെടെ, ബാധിതരായ മത്സ്യത്തൊഴിലാളികളുമായി ആലോചന നടത്തി നടപ്പിലാക്കണമെന്ന് സെമിനാർ നിർദ്ദേശിച്ചു.

“കാട് കാടിന്റെ മക്കൾക്ക്” എന്ന ആശയത്തെ മാതൃകയാക്കി “കടൽ കടലിന്റെ മക്കൾക്ക്” എന്ന ബഡ്ജറ്റ് ആശയം നടപ്പിലാക്കുന്നതിനായി ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കണമെന്നും, അടുത്ത 25 വർഷത്തേക്കുള്ള സമഗ്ര കോസ്റ്റൽ പ്ലാൻ രൂപപ്പെടുത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും നിർദ്ദേശം ഉയർന്നു. കൂടാതെ, തീരദേശവുമായി ബന്ധപ്പെട്ട ബഡ്ജറ്റ് നിർദ്ദേശങ്ങൾ ആറുമാസത്തിലൊരിക്കൽ വിലയിരുത്താൻ പ്രത്യേക വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണമെന്നും നിർദ്ദേശിച്ചു.

Uploaded Image
സംസ്ഥാന കൺവീനർ അജയൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി വില്യം ലാൻസി നന്ദി രേഖപ്പെടുത്തി. വിവിധ സംഘടനകളുടെയും സമൂഹ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടന്ന സെമിനാറിൽ നിരവധി പ്രമുഖർ പങ്കെടുത്തു. തീരദേശ മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനാ ഭാരവാഹികളും സാമൂഹിക പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ആശയങ്ങൾ പങ്കുവെച്ചു.


Post a Comment

0 Comments