എടത്വ : എടത്വായില്‍ തെരുവ് നായ് ശല്യം രൂക്ഷം.രണ്ട് സ്ത്രീകൾ ആശുപത്രിയിൽ.തലവടി കളങ്ങര വീട്ടിൽ കുളങ്ങര പെയിന്റ് ഹൗസ് ഉടമ തോമസ് വർക്കിയുടെ ഭാര്യ മുൻ അദ്ധ്യാപിക ബീനാമ്മ എൽ , പാണ്ടങ്കരി കവലയ്ക്കൽ സിജിമോൾ എന്നിവരാണ് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് നേരെ നായ് പാഞ്ഞ് അടുക്കുകയും നിയന്ത്രണം വിട്ട് മറിഞ്ഞുവ വീഴുകയായിരുന്നു. എടത്വയിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ് ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് എടത്വ വികസന സമിതി പല തവണ അധികൃതരോട് ആവശ്യപെട്ടിട്ടുള്ളതാണ്. സെൻസസ് ഡ്യൂട്ടിക്കിടയിൽ കണ്ടങ്കരി പ്രദേശത്ത് വിവര ശേഖരണത്തിന് പോയ അധ്യാപികയെ നായ് കൂട്ടം ആക്രമിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ചികിത്സ തേടിയതിന് ശേഷമാണ് ജോലി തുടർന്നത്. ചില മാസങ്ങൾക്ക് മുമ്പ് തലവടി കുന്തിരിക്കൽ വാലയിൽ ക്ഷീര കർഷകൻ വി.ഇ.ഈപ്പന്റെ പശു കിടാവിനെ നായ് കടിച്ചു കൊന്നിരുന്നു.ചില ആഴ്ചകൾക്ക് മുമ്പ് നായ് കുറുകെ ചാടി സ്കൂട്ടർ യാത്രക്കാരനായ വാലയിൽ സാം മാത്യു അപകടത്തിൽപെട്ട് പരുക്കേറ്റ് ഒരാഴ്ചയോളം ചികിത്സയിലായിരുന്നു. എടത്വ കളങ്ങര പെയിന്റ് ഹൗസിലെ ജീവനക്കാരനും സമാനരീതിയിൽ അപകടത്തിൽപെട്ടിരുന്നു. എടത്വ കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്ത് നിന്നവർക്ക് കടിയേറ്റ് ചികിത്സ തേടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
എടത്വ പാലത്തിനടിവശം, കെഎസ്ആർടിസി ഡിപ്പോ എന്നിവിടങ്ങൾ നായ്ക്കളുടെ താവളമാണ്.ബസിൽ കയറാൻ എത്തുന്ന യാത്രക്കാരെ നായ് കടിച്ച സംഭവം ഉൾപ്പെടെ ഉണ്ടായിട്ടുണ്ട്. റോഡിന്റെ വശങ്ങളിലും തുറസായ സ്ഥലത്തും മാലിന്യം നിക്ഷേപിക്കുന്നതിനാൽ നായ്ക്കൾക്ക് ഭക്ഷണത്തിന് ക്ഷാമമില്ല.
പ്രതിരോധ മരുന്ന് എടത്വ സി.എച്ച് എസി യിൽ ലഭ്യമാക്കണമെന്നാവശ്യമുന്നയിച്ച് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എടത്വാ വികസന സമതി സമരങ്ങൾ സംഘടിപ്പിച്ചിരുന്നതായി പ്രസിഡന്റ് ഐസക്ക് എഡ്വേർഡ്, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള,ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം എന്നിവർ പറഞ്ഞു.

0 Comments