എടത്വ: തലവടി സിഎംഎസ് ഹൈസ്ക്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ചെളിക്കുളമായ റോഡ് സഞ്ചാര യോഗ്യമാക്കുന്നതിന് നടപടികൾ ആരംഭിച്ചു.
എടത്വ - ആലംത്തുരുത്തി പ്രധാന റോഡിൽ നിന്നും തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച്, കുന്തിരിക്കൽ പോസ്റ്റ് ഓഫീസ്, തലവടി സിഎംഎസ് ഹൈസ്ക്കൂൾ എന്നിവിടങ്ങളിലേക്കുള്ള വഴിയാണ് ചെളിക്കുളമായിരിക്കുന്നത്.
അറ്റകുറ്റ പണികൾക്കായി അഞ്ച് ലക്ഷം രൂപ ഈ റോഡിന് വക കൊള്ളിച്ചിട്ടുള്ളതായി ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം സുഷമ്മ സുധാകരന്‍ പറഞ്ഞു.കോണ്ക്രീറ്റ് ചെയ്യണമെന്നാണ് കരാർ.എന്നാൽ പഞ്ചായത്ത് ഫണ്ട് കൂടി ഉൾപെടുത്തി ടാറിങ്ങ് നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആണ് പുരോഗമിക്കുന്ന തെന്ന് ഗ്രാമ പഞ്ചായത്ത് അംഗം റീത്താമ്മ തോമസ് പറഞ്ഞു.
എന്നാൽ റോഡ് താത്ക്കാലികമായി സഞ്ചാര യോഗ്യമാക്കുന്നതിന് തലവടി സിഎംഎസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സികൂട്ടിവ് യോഗം തീരുമാനിച്ചു.ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വാലയിൽ ഇടിക്കുള പ്രമേയം അവതരിപ്പിച്ചു. പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു, ട്രഷറാർ എബി മാത്യു ചോളകത്ത്, അഡ്വ. ഐസക്ക് രാജു എന്നിവർ പ്രസംഗിച്ചു. ജിബി ഈപ്പനെ കൺവീനറായി തെരെഞ്ഞെടുത്തു.
വെള്ളം കെട്ടി കിടന്ന് കുഴികൾ രൂപപെട്ടതുമൂലം ഉണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കാന്‍ ആണ് അടിയന്തിര പ്രാധാന്യയോട് ഈ പ്രവൃത്തി ചെയ്യുന്നതെന്ന് പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരവാഹികൾ അറിയിച്ചു.
Johnson

0 Comments