ad

Ticker

6/recent/ticker-posts

സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളി ജൂബിലി ആഘോഷത്തിന് തുടക്കം കുറിച്ചു.                       

                                                                        എടത്വ: ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ആനപ്രമ്പാല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ്  പള്ളിയുടെ  ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജൂബിലി ആഘോഷത്തിന്റെ കൊടിമരം കാല്‍നാട്ട് കര്‍മ്മം ഇടവകാംഗം  ഫാ. ഡോ. മാത്യൂസ് ജോണ്‍  മനയില്‍  നിര്‍വ്വഹിച്ചു. ഇടവക വികാരി  ഫാ. ലിജു പി. ചെറിയാന്‍ അധ്യക്ഷത വഹിച്ചു. പൂര്‍വ്വ പിതാക്കന്‍മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന നിരണം വലിയ പള്ളിയില്‍ നിന്നും ശനിയാഴ്ച ഉച്ചകഴിഞ്ഞ്  ദീപശിഖാ  ഘോഷയാത്ര ആരംഭിച്ച് നിരവധി ദേവാലയങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി എടത്വയില്‍ എത്തിച്ചേരും. 13 ന് രാവിലെ നിരണം ഭദ്രാസന മെത്രാപ്പോലിത്താ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് തിരുമേനി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം കേരളാ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ ഉത്ഘാടനം ചെയ്യും. മലങ്കര സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ മുഖ്യ പ്രഭാഷണം നടത്തും. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെയും, പെന്‍ഷന്‍ വിതരണവും കൊടിക്കുന്നില്‍ സുരേഷ് എം.പിയും, ജൂബിലി ലോഗോ പ്രകാശനം റെജി ചെറിയാന്‍ എംഎല്‍എയും നിര്‍വ്വഹിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ സഭകളുടെ വികാരിമാര്‍ ആശംസകള്‍ അര്‍പ്പിക്കും. കൊടിമരം കാല്‍നാട്ട് കര്‍മ്മത്തില്‍ ജനറല്‍ കണ്‍വീനര്‍ ജേക്കബ് മാമ്മന്‍, ട്രസ്റ്റി ഷാജി അലക്‌സ്, പബ്ലിസിറ്റി കണ്‍വീനര്‍ വര്‍ഗീസ് കോലത്തുപറമ്പില്‍, പ്രോഗ്രാം കമ്മറ്റി  കണ്‍വീനര്‍ റെജി കറുകയില്‍, ഫുഡ്കമ്മറ്റി കണ്‍വീനര്‍ റെജി കോതപ്പുഴശേരില്‍, ചെറിയാന്‍ തോമസ്, സാമുവേല്‍ ജോര്‍ജ്ജ്, സുധിന്‍  അലക്‌സ്, ബെന്നി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.                                                       


Uploaded Image

Post a Comment

0 Comments