നിർഭയ കേസിൽ ഡൽഹി പട്യാല ഹൗസ് കോടതി പുതിയ മരണവാറന്റ് പുറപ്പെടുവിച്ചു. മാർച്ച് 20 ന് രാവിലെ 5.30 ന് പ്രതികളെ തൂക്കിലേറ്റണമെന്ന് മരണ വാറന്റിൽ പറയുന്നു. നാലാം തവണയാണ് നിർഭയ കേസിൽ കോടതി മരണവാറന്റ് പുറപ്പെടുവിക്കുന്നത്.
എല്ലാ പ്രതികളുടേയും ദയാഹർജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പുതിയ വാറന്റ് പ്രഖ്യാപിച്ചത്. ഇന്നലെ കേസിലെ പ്രതികളിലൊരാളായ പവൻ ഗുപ്തയുടെ ദയാഹർജി തള്ളിയിരുന്നു. പ്രതികൾക്ക് മുന്നിൽ ഇനി നിയമപരിഹാര മാർഗങ്ങൾ അവശേഷിക്കുന്നില്ല. പവൻകുമാറിന് ജയിൽചട്ട പ്രകാരം പതിനാല് ദിവസം കൂടി ലഭിക്കും.

0 Comments