ad

Ticker

6/recent/ticker-posts

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ നിരണം ശാഖയുടെ ആഭിമുഖ്യത്തില്‍ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ പ്രാർത്ഥന യോഗം ഇന്ന്.

നിരണം : ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ നിരണം ശാഖയുടെ ആഭിമുഖ്യത്തില്‍ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ  പ്രാർത്ഥന യോഗം  നടക്കും.ജൂലൈ 1ന് ചൊവ്വാഴ്ച വൈകിട്ട്  4.30ന് ശാഖ പ്രസിഡന്റ്‌ റവ ഫാദർ  പ്രദീപ്‌ വർക്കി അധ്യക്ഷത വഹിക്കും. രക്ഷാധികാരി വെരി. റവ. സഖറിയ പനയ്ക്കമറ്റം കോർ എപ്പിസ്ക്കോപ്പ ഉദ്ഘാടനം ചെയ്യും.നിരണം ജെറുസലേം മാർത്തോമ്മ ചർച്ച് വികാരി റവ. ഡോ. ഏബ്രഹാം മാത്യു മുഖ്യ സന്ദേശം നൽകും

വിവിധ ക്രൈസ്തവ ഇടവകകളിലെ  വൈദീകരും  പാസ്റ്റർമാരും സുവിശേഷകരും  നേതൃത്വം നല്കും. 
തുടർന്ന് ബ്രാഞ്ചിന്റെ പൊതുയോഗവും ഉണ്ടായിരിക്കുന്നതായിരിക്കുമെന്ന് സെക്രട്ടറി  ഷാജി മാത്യു അറിയിച്ചു.


✒️🔴 ഡോ. ജോൺസൺ വി ഇടിക്കുള 

Post a Comment

0 Comments